HOME
DETAILS

ആരോഗ്യ വകുപ്പിലെ അഴിമതി വിജിലന്‍സിനു വിട്ടേയ്ക്കും

  
backup
July 16, 2016 | 11:32 AM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വ്യാപകമായി അനധികൃത നിയമനം നടത്തിയതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. ഇതിനെതുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളവും ഈ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങളും തടഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയാണ് വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയത്.    മുന്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറിന്റെ ഇടപെടലിലൂടെ രണ്ടുമാസം ഏതാണ്ട് 840 ഉത്തരവുകളാണിറങ്ങിയതെന്ന് ഉപസമിതി കണ്ടെത്തി. കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പിന്റെ ഫയലുകളാണ് എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി പരിശോധിച്ചത്. ആരോഗ്യവകുപ്പില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
  നിലവിലുള്ളതിനെക്കാള്‍ തസ്തികകള്‍ സൃഷ്ടിച്ച്് അവിടെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തി. പല ഉന്നത തസ്തികകളിലും കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുക്കളെയാണ് തിരുകി കയറ്റിയിരിക്കുന്നത്. അതിഗൗരവമെന്ന് കണ്ടെത്തിയ 840 ഉത്തരവുകള്‍ വിശദമായി പരിശോധിക്കുകയും വന്‍ ക്രമക്കേടാണ് നടന്നിട്ടുള്ളതെന്നും സമിതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറിയോട് സമിതി ആവശ്യപ്പെട്ടു. അനധികൃത നിയമനം എന്നു കണ്ടെത്തിയവരുടെ ശമ്പളം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നല്‍കരുതെന്ന് സമിതി ആരോഗ്യ സെക്രട്ടറിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ധനവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
 ആരോഗ്യ വകുപ്പില്‍ ക്രമംവിട്ട് തസ്തിക രൂപീകരിക്കരുതെന്ന് നേരത്തെതന്നെ എ.ജി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ അത് ഗൗരവത്തിലെടുത്തില്ലത്രേ.
 ആരോഗ്യ വകുപ്പിന്റെ എല്ലാ ഫയലുകളും വിളിച്ചു വരുത്താനും പരിശോധിച്ച ഫയലുകളുടെ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും ചീഫ് സെക്രട്ടറിയോടും ആരോഗ്യ വകുപ്പ് സെക്രട്ടറിയോടും സമിതി ആവശ്യപ്പെട്ടതായി അറിയുന്നു. ആരോഗ്യ വകുപ്പിലെ എല്ലാഫയലുകളും പരിശോധിച്ച ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  a month ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  a month ago
No Image

ഇ ചലാന്‍ തട്ടിപ്പ്; പിഴ അടയ്ക്കും മുമ്പ് ഉറപ്പുവരുത്തണമെന്ന് പൊലിസ് 

Kerala
  •  a month ago
No Image

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ്കപ്പല്‍ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷിച്ച് യു.എസ് നാവികസേന

oman
  •  a month ago
No Image

മുന്നറിയിപ്പ് ലംഘിച്ച് വനത്തില്‍ കയറിയ യുവാക്കള്‍ വഴിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ബഞ്ചി ജമ്പിങ്ങിനിടെ ദാരുണ അപകടം; സുരക്ഷാ റോപ് ഘടിപ്പിക്കുന്നതിന് മുന്‍പ് 21കാരി 130 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

International
  •  a month ago
No Image

കണ്ണട ഉപേക്ഷിച്ചോ? ; 'ഇപ്പോള്‍ എല്ലാം കാണാം' ചിരിച്ചുകൊണ്ട് മറുപടി നല്‍കി പിണറായി

Kerala
  •  a month ago
No Image

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ, വീഡിയോ 

National
  •  a month ago
No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  a month ago