12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ഓടിച്ചത് കോടികള്‍ വിലവരുന്ന സ്‌പോര്‍ട്‌സ് കാര്‍; വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ പിതാവിനെതിരെ കേസ്
ഹൈദരാബാദ്: നഗരത്തിലെ ഔട്ടര്‍ റിങ് റോഡില്‍ 12 വയസില്‍ താഴെ പ്രായമുള്ള കുട്ടി ആഡംബര സ്‌പോര്‍ട്‌സ് കാര്‍ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറായ എംജി സൈബര്‍സ്റ്റര്‍ ആണ് കുട്ടി ഓടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തു.
അതിവേഗ എക്‌സ്പ്രസ് വേയിലൂടെ കുട്ടി കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ safecars_india എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
TG09AP3320 എന്ന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനമാണ് കുട്ടി ഓടിച്ചിരുന്നത്. സമൂഹമാധ്യമങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് രാജേന്ദ്രനഗര്‍ ട്രാഫിക് പൊലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ സി.എച്ച്. രാജുവിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെയും പിതാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുട്ടിക്ക് വാഹനം കൈമാറിയതിലൂടെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കിയെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
വാഹനത്തിന്റെ പ്രകടനശേഷിയും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്ന ഘടകമാണ്. വെറും 3.2 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ശേഷിയുള്ള അതിവേഗ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് ഇത്. ഇത്തരമൊരു വാഹനം പ്രായപൂര്‍ത്തിയാകാത്ത കുട്ടി പൊതുനിരത്തില്‍ ഓടിച്ചത് അതീവ ഗുരുതരമായ നിയമലംഘനമാണെന്ന് പൊലിസ് വ്യക്തമാക്കി.
സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ കൈമാറുന്ന രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ വേണമെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
Police have registered a case against a father after a video went viral on social media showing a child under 12 years old driving a luxury sports car on the city's Outer Ring Road.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."