കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബി പ്രവര്‍ത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ്. നാടിന്റെ വികസനം തടയുക എന്ന ലക്ഷ്യമാണ് ഇതിനെതിരേയുള്ള വിവാദത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി ഏതെങ്കിലും ധനകാര്യ സ്ഥാപനവുമായി വിലപേശിയല്ല ഫണ്ട് ലഭ്യമാക്കുന്നത്. സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഫണ്ട് സമാഹരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കനേഡിയന്‍ കമ്പനി ഫണ്ട് നല്‍കാന്‍ തയ്യാറായപ്പോള്‍ ഇവരില്‍ നിന്ന് ഫണ്ട് വാങ്ങുന്നത് കുറ്റകരമാണെന്ന് പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാക്കളും ഒന്നിച്ചു പറഞ്ഞു. എസ്.എന്‍.സി ലാവ്‌ലിന് ഫണ്ട് കൊടുത്തു എന്നതാണ് ഇവര്‍ കണ്ടെത്തിയ കുറ്റം. അങ്ങനെയാണെങ്കില്‍ വിജയ് മല്യക്കും നീരവ് മോദിക്കും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫണ്ട് കൊടുത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എസ്.ഐ.ബിയില്‍ നിന്നും ഫണ്ട് വാങ്ങിയാല്‍ വിജയ് മല്യയില്‍ നിന്നു വാങ്ങിയതിന് തുല്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷത്തിനും ബി.ജെ.പിക്കും സംസ്ഥാനത്തിന്റെ വികസനം തടയുക എന്നത് മാത്രമണ് ലക്ഷ്യം. കേരളത്തെ എപ്പോഴും വിവാദങ്ങളുടെ നാടാക്കി മാറ്റുക. ഇതു രണ്ടും ദിവാസ്വപ്‌നമാണ്. ഏത് തരം വിവാദം ഉയര്‍ത്തിയാലും വികസനം അതിന്റെ വഴിക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് തടയാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."