കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത് സി.പി.എം ലോക്കല്‍ കമ്മിറ്റിയെ പോലെയെന്ന്
വടക്കാഞ്ചേരി: നഗരസഭയിലെ വടക്കാഞ്ചേരി മേഖലാ കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തിക്കുന്നത് സി.പി.എം ലോക്കല്‍ കമ്മിറ്റിയെ പോലെയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.അജിത് കുമാര്‍ പറഞ്ഞു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് പ്രവര്‍ത്തനം. ഒരു പരിപാടിയിലും യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പങ്കെടുപ്പിക്കുന്നില്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അജിത് കുറ്റപ്പെടുത്തി. കുടുംബശ്രീ അഫിലിയേഷനുകള്‍ നല്‍കാത്തതിനെതിരേയും, കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും മഹിളാ കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അജിത് കുമാര്‍. മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനി ജോസ് അധ്യക്ഷയായി. അജിത കൃഷ്ണന് കുട്ടി, ലിസി രാജു, ബുഷററഷീദ്, സുമ കെ.വി, മേരി ജോര്‍ജ്, ജെസിലോനപ്പന്, നിഷ സുനില്‍കുമാര്‍, ജിജോ കുരിയന്‍, ടി.വി സണ്ണി പി.വി നാരായണസ്വാമി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."