നിയമോപദേശം തേടിയത് സ്വകാര്യ വക്കീലില്‍നിന്ന്
നിലമ്പൂര്‍: റിലയന്‍സ് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നഗരസഭ നിയമോപദേശം തേടിയത് എറണാകുളത്തെ സ്വകാര്യ വക്കീലില്‍ നിന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നഗരകാര്യ വകുപ്പു തലത്തിലോ സര്‍ക്കാര്‍ തലത്തിലോ നിയമോപദേശം തേടാമെന്നിരിക്ക എറണാകുളത്തെ കെ.എം സത്യനാഥമേനോന്‍ എന്ന സ്വകാര്യ വക്കീലില്‍ നിന്നാണ് നിയമോപദേശം തേടിയത്. സര്‍ക്കാര്‍ അതും റിലയന്‍സിന് കേബിള്‍ സ്ഥാപിക്കുന്ന തറവാടക സംബന്ധിച്ച വിഷയത്തിന് മാത്രം. സെക്രട്ടറി കൗണ്‍സില്‍ അറിയാതെ മുന്‍കൂര്‍ അനുമതി കൊടുത്തതും കൗണ്‍സില്‍ മിനുട്‌സ് പ്രകാരം കുറ്റാക്കാരായവര്‍ക്കെതിരെ വകുപ്പു തല നടപടിയെടുക്കുന്നതിനും പൊലിസ് കേസെടുക്കുന്നതിനും, അനുമതിയില്ലാതെ നഗരസഭയുടെ റോഡ് കുത്തിപ്പൊളിച്ചതിനും നിയമോപദേശം തേടിയിട്ടില്ല.
നിലമ്പൂര്‍ നഗരസഭയുള്‍പ്പെടെയുള്ള മറ്റു നഗരസഭകള്‍ കോടതിവിധിക്കെതിരെ പോകാത്തിടത്തോളം കോടതിവിധി പാലിക്കണമെന്നാണ് ഉപദേശം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ നിലപാടില്‍ തറവാടക വാങ്ങണോ മറ്റോ നിയമോപദേശം തേടേണ്ടത് സര്‍ക്കാര്‍ വക്കീലിലാണ് എന്നിരിക്കെ സ്വകാര്യം വക്കീലില്‍ നിന്നും നിയമോപദേശം തേടിയതും നഗരസഭക്ക് തിരിച്ചടിയാവുകയാണ്.
നഗരസഭ നിലവില്‍ നിലമ്പൂരിലെ തന്നെ മറ്റൊരു അഡ്വക്കറ്റില്‍ നിന്നും നിയമോപദേശം തേടിയിരുന്നു.
ഇയാളെ മാറ്റിയാണ് ഹൈക്കോടതിയിലെ സ്വകാര്യ അഡ്വക്കറ്റില്‍ നിന്നും നിയമോപദേശം രേഖാമൂലം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."