HOME
DETAILS
MAL
സര്‍ക്കാര്‍ വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ഹോണ്‍: മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
April 27 2017 | 00:04 AM
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്ന120 ഡെസിബെല്‍ ഫ്രീക്വന്‍സി വരെയുള്ള ഹോണുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മിഷന് സര്‍ക്കാരിനോട് വിശദീകരണം തേടി.
രാജ്യാന്തര ശബ്ദമലിനീകരണ അവബോധ ദിനത്തോടനുബന്ധിച്ച് സമര്‍പ്പിക്കപ്പട്ട പരാതിയിലാണ് ഉത്തരവ്. ആരോഗ്യ സെക്രട്ടറിയും ഗതാഗത കമ്മിഷണറും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് 120 ഡെസിബെല്‍ ഫ്രീക്വന്‍സി വരെയുള്ള ഹോണുകളാണെന്ന് ആക്ഷേപമുണ്ടെണ്ടന്ന് പരാതിയില്‍ പറയുന്നു. കേസ് അടുത്ത മാസം പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."