കിഴക്കനേല ഗുരുവായൂരപ്പന്‍ ക്ഷേത്രം വിഷു ഉത്സവം 15ന്
കല്ലമ്പലം: കിഴക്കനേല ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിഷു ഉത്സവം 15 മുതല്‍ 17വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് രക്ഷാധികാരി എസ്. ഉണ്ണികൃഷ്ണപിള്ള അറിയിച്ചു. 15ന് രാവിലെ അഞ്ചിന് വിഷുക്കണി, ഏഴിന് പ്രഭാത ഭക്ഷണം, എട്ടിന് ഭാഗവത പാരായണം, വൈകിട്ട് 3.30ന് കുട്ടികളുടെ ഉറിയടി, അഞ്ചിന് സാംസ്‌കാരിക സമ്മേളനവും പ്രതിഭാനുമോദിക്കലും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. ജി.പി സുരേഷ്ബാബു സ്വാഗതം പറയുന്ന ചടങ്ങില്‍ മുന്‍ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍പാഷ ഉദ്ഘാടനംചെയ്യും. ഉത്സവ കമ്മിറ്റി പ്രസിഡന്റ് വി. മണികണ്‍ഠന്‍ അധ്യക്ഷനാകും, മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. പന്തളം കൊട്ടാരം രാജപ്രതിനിധി ശശികുമാരവര്‍മ്മ തമ്പുരാന്‍, ക്ഷേത്ര തന്ത്രി മുഖത്തല നീലമന വൈകുണ്ഡം ഗോവിന്ദന്‍ നമ്പൂതിരി, അഡ്വ. ഹരീഷ് വാസുദേവന്‍, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കെ.ബിനു, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ആശംസാപ്രഭാഷണം നടത്തും. തുടര്‍ന്ന് കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണം, രാത്രി ഏഴിന് നൃത്തസന്ധ്യ, 7.45ന് അത്താഴപൂജ, 8ന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരവും. 16ന് രാവിലെ 7.30ന് പാല്‍പ്പായസ പൊങ്കാല, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് നാലിന് പടുക്കഘോഷയാത്ര, ആറിന് പടുക്കസമര്‍പ്പണം, രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങള്‍. 17 ന് രാവിലെ ആറിന് ഉരുള്‍ വഴിപാട്, എട്ടിന് ഭാഗവത പാരായണം, 9ന് ഗജപൂജയും ആനയൂട്ടും, വൈകിട്ട് 4.30ന് ഗജസംഗമവും, പഞ്ചാരിമേളവും, തംബോലവും, തുടര്‍ന്ന് നാഗസ്വരക്കച്ചേരി, 6.15ന് ഉത്സവഘോഷയാത്ര, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍ക്ക് മുത്തുക്കുടകളും തെയ്യവും പഞ്ചാരിമേളവും അകമ്പടിയാകും, കുളമട ജങ്ഷനിന്‍ സ്വീകരണവും ഉറിയടിയുമുണ്ടായിരിക്കും.
ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേരുമ്പോള്‍ പൂമുടല്‍, ദീപാരാധന, മഹാനിവേദ്യം, മംഗള പൂജ എന്നിവ നടക്കും. 6.30ന് ഓട്ടന്‍തുള്ളല്‍, രാത്രി 8.30ന് സമ്മാനദാനവും ആദരിക്കലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."