പിണറായി വിജയൻ ഊതിവീർപ്പിച്ച ബലൂൺ: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: പിണറായി വിജയൻ ഊതിവീർപ്പിച്ച ബലൂണാണെന്നും ഇനിയും നാറാൻ നിൽക്കാതെ മുഖ്യ മന്ത്രിസ്താനം രാജിവെച്ച് ഒഴിഞ്ഞു പോകുന്നതാണ് നല്ലതെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം ടൗൺ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരത്തിലേറിയ നാളുമതൽ ധാരാളം മഹിമകൾ പറഞ്ഞു സ്വയം പുളകിതനായി അഭിരമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വേച്ഛാധിപത്യ ശൈലിയിൽ സ്വന്തം തീരുമാനങ്ങൾ മാത്രം നടപ്പിൽ വരുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്. തുടക്കത്തിൽ ആർജ്ജവമുള്ള മുഖ്യമന്ത്രി എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ കെട്ടിപ്പൊക്കിയ ചീട്ടു കൊട്ടാരങ്ങൾ ആയിരുന്നു വെന്ന് കേരള ജനത മനസിലാക്കിയിരിക്കുന്നു.
അവസാനമെത്തി നിൽക്കുന്ന സ്വർണക്കള്ളക്കടത്ത് കൂടിയാകുമ്പോൾ ചിത്രം പൂർത്തിയായി. കൂടുതൽ വഷളാകാൻ നിൽക്കാതെ എത്രയും പെട്ടന്ന് മുഖ്യ മന്ത്രിസ്താനം രാജിവെച്ച് ഒഴിവാകുന്നതാണ് സർക്കാരിനും സി.പി.എമ്മിനും നല്ലതെന്ന് സോഷ്യൽ ഫോറം ബ്രാഞ്ച് പ്രസിഡന്റ് മുനീർ ഖാൻ കൊല്ലം, സെക്രട്ടറി സജീവ് തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."