HOME
DETAILS

ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ അനിവാര്യം: ഡോ. ബി ഇക്ബാല്‍

  
backup
April 27, 2017 | 7:03 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3



തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്ന ആരോഗ്യരംഗത്ത് കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരികയും ചികിത്സയ്ക്കും പഠനത്തിനും ഗവേഷണത്തിനും തുല്യപ്രാധാന്യം നല്‍കുകയും ചെയ്‌തെങ്കില്‍ മാത്രമേ, മത്സരാധിഷ്ഠിത സാഹചര്യത്തെ നേരിടാന്‍ കഴിയുകയുള്ളുവെന്ന് പ്രമുഖ ആരോഗ്യവിദഗ്ധനും ആസൂത്രണബോര്‍ഡ് അംഗവുമായ ഡോ. ബി ഇക്ബാല്‍ അഭിപ്രായപ്പെട്ടു.
നമ്മുടെ നാട്ടിലെ  ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആരോഗ്യസേവന മേഖലയെ അധികാര വികേന്ദ്രീകരണത്തിലൂടെ താഴെ തട്ടിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി മാറ്റിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ അഭിമുഖ്യത്തിലുള്ള വക്കം മൗലവി നവോത്ഥാന പഠനകേന്ദ്രം സംഘടിപ്പിച്ച നവോത്ഥാനം : പുതുവഴികല്‍ തേടി പ്രഭാഷണപരമ്പരയില്‍, 'കേരളത്തിന്റെ ആരോഗ്യമാതൃക: പ്രതിസന്ധികളും സാധ്യതകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും കേരളീയ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്.
ഇവ നേരിടുന്നതിന് ജനങ്ങളില്‍ അടിസ്ഥാനപരമായ ആരോഗ്യ അവബോധം സൃഷ്ടിക്കണം. വൃദ്ധജനങ്ങളുടെ സംരക്ഷണവും നമ്മെ തുറിച്ചുനോക്കുന്നുണ്ട്. ആത്മഹത്യാ പ്രവണതയും നമ്മെ കുടൂതല്‍ അലട്ടുന്നു. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ കാണാത്ത ഇത്തരം അനാരോഗ്യ സാഹചര്യങ്ങള്‍ കൂടുതല്‍ പഠന-ഗവേഷണങ്ങള്‍ക്കും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
വിദ്യാ സമ്പന്നരുടെ നാടായ കേരളത്തില്‍ നിന്നുള്ള ആരോഗ്യരംഗത്തെ ഏതു മുന്നേറ്റവും സംസ്ഥാനത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  പ്രൊഫ. വി.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എ. സുഹൈര്‍, സെക്രട്ടറി ഡോ. കായംകുളം യൂനുസ്, ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. ശ്രീധര്‍, സബീന്‍ ഇക്ബാല്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago