വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു
വിഴിഞ്ഞം: വിഴിഞ്ഞം കടലിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വലിയവേളി അലീന നിവാസിൽ ജോൺ ബോസ്‌കോ (61) ആണ് മരിച്ചത്. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് നാല് തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
ഇന്ന് വൈകിട്ട് 4.45 ഓടെ സൗത്ത് തുമ്പ കടപ്പുറത്തായിരുന്നു അപകടം. വള്ളത്തിന്റെ ഉടമ അജി, തോമസ്, ഔസേപ്പ്, സഞ്ജീവ് എന്നിവർക്കൊപ്പമാണ് ജോൺ ബോസ്‌കോ കടലിൽ പോയത്. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട ഉടൻ തന്നെ മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും ജോൺ ബോസ്‌കോ ശക്തമായ തിരയിൽപ്പെട്ട് അവശനിലയിലായി. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ കരയ്‌ക്കെത്തിക്കുകയും ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഴിഞ്ഞം കോസ്റ്റൽ പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. പരേതയായ മീനയാണ് ജോൺ ബോസ്‌കോയുടെ ഭാര്യ. മക്കൾ: ഷിബു, അലീന.
A fisherman tragically lost his life after a fishing boat overturned due to rough seas near the Vizhinjam coast. There were five people on board at the time of the accident. While four fishermen managed to swim to safety and were rescued, one person drowned. Local authorities and fellow fishermen recovered the body, and an investigation into the mishap is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."