HOME
DETAILS

തിരുവനന്തപുരം ജില്ലാ ട്രഷറിയിലും തിരിമറി: ആറു കോടി കാണാനില്ലെന്ന് പരാതി

  
backup
August 06, 2020 | 4:40 AM

tvm-tressary-news-latest-kerala-2020
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ്ട്രഷറിയിലെ പണം തിരിമറിക്കുപിന്നാലെ തിരുവനന്തപുരം ജില്ലാ ട്രഷറിക്കെതിരേയും ആരോപണം. കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 6.72 കോടി രൂപ കാണാനില്ലെന്ന് ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ കെ.പി തമ്പി കണ്ണാടന്‍  ആരോപിച്ചു. ഇതുസംബന്ധിച്ച് ട്രഷറി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും തുടര്‍ന്ന് ധനമന്ത്രിക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
 
ക്ഷേമനിധിയുടെ അക്കൗണ്ടില്‍  നിക്ഷേപിച്ചിരുന്ന 25.98 കോടിയില്‍ നിന്നാണ് 6.72 കോടി രൂപ കാണാതായത്. 2019ല്‍ ഇത് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  ട്രഷറിയിലെ ക്ഷേമനിധിയുടെ അക്കൗണ്ടിലെ സ്റ്റേറ്റ്‌മെന്റുകള്‍ മുഴുവന്‍ നീക്കംചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ട്രഷറി ഓഫിസര്‍ക്ക് കത്തുനല്‍കി സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ നേരത്തെ ലഭിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത സ്റ്റേറ്റ്‌മെന്റാണ് നല്‍കിയത്.  ബില്ലുകള്‍ മാറുമ്പോഴുള്ള രേഖകളും ശരിയായ രീതിയിലായിരുന്നില്ല. തുടര്‍ന്നാണ് ധനമന്ത്രിക്ക് പരാതി നല്‍കിയതെന്നും തമ്പി കണ്ണാടന്‍ പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  4 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  4 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  4 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  4 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  4 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  4 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  4 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  4 days ago