മഴ ക്യാംപുകളില്‍ 11,446 പേര്; ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ വയനാട്ടില്‍
തിരുവനന്തപുരം: മഴക്കാല കെടുതി മൂലം സംസ്ഥാനത്ത് 3530 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മൊത്തം 11446 പേരാണ് ക്യാംപുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാംപ് വയനാട്ടില്‍. 69 ക്യാംപില്‍ 3795 പേരാണ് അവിടെയുള്ളത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 43 ക്യാംപുകളിലായി പത്തനംതിട്ടയില്‍ 1015, കോട്ടയത്ത് 38 ക്യാംപില്‍ 801, എറണാകുളത്ത് 30 ക്യാംപില്‍ 852 പേരുമുണ്ട്. മലപ്പുറത്ത് 18 ല്‍ 890 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു
സംസ്ഥാനത്ത് അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വേഗത്തില്‍ ഉയരുന്നു. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ പെയ്തു. ഏഴടി ജലനിരപ്പ് ഉയര്‍ന്നു. അതിനിയും ഉയരും. 136 അടി എത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈകേയി ഡാമിലെത്തിക്കും. പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണം. തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വെള്ളത്തിന്റെ അളവ് പാലക്കാട് ബേസിനില്‍ കൂടി. പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നു. പറമ്പിക്കുളം, ആലിയാര് അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് കേരളത്തെ ബന്ധപ്പെടണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു.
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടര്‍ തുറന്നു
തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ നാല് ഷട്ടര്‍ തുറന്നു. പേപ്പാറ അണക്കെട്ടും തുറന്നു. തിരുവനന്തപുരത്ത് 37 വീട് പൂര്‍ണ്ണമായി തകര്‍ന്നു. 5348 ഹെക്ടര്‍ കൃഷി നശിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. പത്ത് വള്ളം, 20 തൊഴിലാളികളുമാണ് യാത്ര തിരിച്ചത്. പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."