കാക്കടവ്-ചെമ്മരംകയം കമ്പിപ്പാലം അപകടാവസ്ഥയില്‍
ചെറുപുഴ: കാക്കടവ് ചെമ്മരംകയം കമ്പിപ്പാലം അപകടാവസ്ഥയിലായി. പാലം താങ്ങി നിര്‍ത്തുന്ന സ്റ്റേ കമ്പികള്‍ മിക്കവയും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു.
വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെമ്മരം കയത്തിലെയും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ മുണ്ടരാനത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ട്. പാലത്തിലെ ഇരുമ്പ് പലകകള്‍ ഘടിപ്പിച്ചിട്ടുള്ള കമ്പികള്‍ താഴെ വീഴാതിരിക്കാന്‍ ഇരുവശങ്ങളിലും സ്ഥാപിച്ച ഇരുമ്പ് വലകളും പൂര്‍ണമായും തകര്‍ന്നു.
ഈ പാലത്തിലൂടെയാണ് മുണ്ടറാനം പ്രദേശത്തുള്ള വിദ്യാര്‍ഥികള്‍ കമ്പല്ലൂര്‍ സ്‌കൂളിലേക്ക് പോകുന്നത്. ഇരുപഞ്ചായത്തുകളും തങ്ങളുടെ ആവശ്യം ചെവികൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
മഴക്കാലത്തിനു മുന്‍പേ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അപകടം സംഭവിക്കാമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."