HOME
DETAILS

വകുപ്പുകളില്‍ നിയമംലംഘിച്ച് സ്ഥിരപ്പെടുത്തല്‍ മാനുഷിക പരിഗണനയിലുള്ള

  
backup
May 01 2017 | 02:05 AM

%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf


തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഫിഷറീസ്, തുറമുഖ വകുപ്പില്‍ ചില ജീവനക്കാരെ സര്‍വിസില്‍ സ്ഥിരപ്പെടുത്തിയത് ക്രമവിരുദ്ധമെന്നു കണ്ടെത്തല്‍. സമാന കേസിലെ കോടതി വിധി ലംഘിച്ചാണ് ഇവരെ സ്ഥിരപ്പെടുത്തിയത്. ഇതില്‍ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തിയവരുമുണ്ട്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അവസാന കാലത്ത് ചട്ടം ലംഘിച്ചു കൈക്കൊണ്ട തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ഇതില്‍ മാനുഷിക പരിഗണന നല്‍കിയുള്ള സ്ഥിരപ്പെടുത്തലും റദ്ദാക്കാന്‍ എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 2016 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തുറമുഖ വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഗണേശന്‍ എന്നയാള്‍ക്ക് ഓഫിസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം നല്‍കിയത് ധനകാര്യ വകുപ്പിന്റെയും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെയും അഭിപ്രായം അവഗണിച്ചാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ട സമാനമായൊരു തീരുമാനം സംബന്ധിച്ച കേസില്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണിതെന്ന് നിയമവകുപ്പ് കണ്ടെത്തിയതിനാല്‍ തീരുമാനം റദ്ദാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
2001 ഡിസംബര്‍ മുതല്‍ എ.ഡി.എ.കെയുടെ പൊയ്യ ഫാമില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന വി.ബി ലതയെ അവരുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് സ്റ്റോര്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയാണ് തീരുമാനം. ഇതും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കു വിരുദ്ധമായതിനാല്‍ റദ്ദാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആലപ്പുഴ മത്സ്യ കര്‍ഷക ഏജന്‍സിയില്‍ 20 വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഐ നൗഷാദിനെ അതേ തസ്തികയില്‍ മാനുഷിക പരിഗണന നല്‍കി സ്ഥിരനിയമനം നല്‍കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനവും റദ്ദാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഭൂമി അനുവദിക്കുന്നതടക്കം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവസാന കാലത്തു കൈക്കൊണ്ട പല തീരുമാനങ്ങളും വിവാദമായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago