HOME
DETAILS

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സഫാരി ഗ്രൂപ്പും

  
backup
August 29, 2018 | 7:21 PM

duritha-bhathirthar

 

തിരുവനന്തപുരം: പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സഫാരി 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
സഫാരി ഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ അബൂബക്കര്‍ മഠപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയരക്ടറും ജന. മാനേജരുമായ സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. സഫാരി മാനേജ്‌മെന്റിനൊപ്പം ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയത്. എല്ലാ മലയാളികളും തങ്ങളുടെ ഒരു മാസത്തെ വരുമാനം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റും സ്റ്റാഫും ഈ കര്‍മപദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a month ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a month ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a month ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a month ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  a month ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  a month ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  a month ago