HOME
DETAILS

ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിലേക്ക് സഊദി തൊഴിൽ മന്ത്രാലയം ലേബർ അറ്റാഷെമാരെ നിയമിക്കുന്നു

  
backup
September 04, 2020 | 6:43 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%8f%e0%b4%b4%e0%b5%81-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99

ജിദ്ദ: സഊദിയിൽ സ്വദേശിവത്ക്കരണം ശക്തമായി നടക്കുമ്പോൾ വിദേശികളെ റിക്രൂട്ട്‌ ചെയ്യുന്നത്‌ എളുപ്പമാക്കാൻ സഊദി ലേബർ അറ്റാഷെമാരെ നിയമിക്കുന്നു.
ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാദേശ്‌, ഫിലിപൈൻസ്‌, ഇന്തൊനേഷ്യ, ശ്രീലങ്ക, ഈജിപ്ത്‌ എന്നീ രാജ്യങ്ങളിലേക്കാണു ലേബർ അറ്റാഷെമാരെ നിയമിക്കുന്നത്‌.
ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഫിലിപൈൻസിലേക്കുള്ള ലേബർ അറ്റാഷെയായി മുഹമ്മദ്‌ ബിൻ ഉബൈദുല്ല അൽ മുതൈരി നിയമിതനായി.സഊദി ചരിത്രത്തിൽ ആദ്യമായാണു വിദേശത്ത് ഒരു ലേബർ അറ്റാഷെയെ നിയമിക്കുന്നത്‌.സഊദിയിലേക്കുള്ള വിദേശികളുടെ റിക്രൂട്ട്‌മന്റ്‌ കാര്യങ്ങൾ എളുപ്പമാക്കുക, അവർ സഊദി തൊഴിൽ വിപണിയിലേക്ക്‌ അനുയോജ്യരാണോ എന്നത്‌ പരിശോധനക്ക്‌ വിധേയമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ലേബർ അറ്റാഷെ കൈകാര്യം ചെയ്യും.
അതേ സമയം വിദേശികളുടെ റിക്രൂട്ടിങ്ങിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്താനും സഊദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. റിക്രൂട്ടിങ് രംഗത്തെ വിദഗ്‌ധ സ്ഥാപനവുമായി കരാറുണ്ടാക്കും.
ലോകത്ത് വിദേശ ജോലിക്കാരെ അവലംബിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും നാലാം സ്ഥാനത്താണ് സഊദി അറേബ്യയുടെ സ്ഥാനം. ബ്രിട്ടൻ, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങളാണ് സഊദിക്ക് മുന്നിലുള്ളത്. 70 ലക്ഷത്തിലധികം വിദേശികൾ സഊദിയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 27 ലക്ഷത്തോളം ഇന്ത്യക്കാരാണ്. രാജ്യത്തെ 86 ശതമാനം കുടുംബങ്ങളിൽ ഹൌസ് ഡ്രൈവർമാരും 68 ശതമാനം വീടുകളിൽ വീട്ടു വേലക്കാരും ജോലി ചെയ്യുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  2 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  2 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  2 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  2 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  2 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  2 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  2 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  2 days ago