HOME
DETAILS

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് അന്തിയുറങ്ങാന്‍ ജനസേവനത്തിന്റെ പൊലിസ് മുഖം

  
backup
August 30, 2018 | 3:34 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d

ശ്രീകാര്യം: നന്മയുടെയും ജനസേവനത്തിന്റെയും ഉത്തമ മാതൃകയായി മാറുകയാണ് തുമ്പ പൊലിസ്. തെറ്റിയാര്‍ തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണമായി തകര്‍ന്നുവീണ വീട്ടില്‍ ഒറ്റപ്പെട്ട നിര്‍ദ്ധന കുടുംബത്തിന് കിടപ്പാടമൊരുക്കിയാണ് പൊലിസ് മാതൃകയാകുന്നത്. കുളത്തൂര്‍ പൗണ്ടുകടവ് പുലിമുട്ടം നാല്‍പതടി പാലത്തിന് സമീപം നസീമ ബീവിക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ ഭിന്നശേഷിക്കാരിയായ സഹോദരിക്കും മകനുമൊപ്പമാണ് താമസിച്ചിരുന്നത്.
നിത്യവൃത്തിക്കുപോലും നിവൃത്തിയില്ലാതെ ദയനീയ അവസ്ഥയിലായിരുന്ന കുടുംബത്തിന് കിടപ്പാടം കൂടി നഷ്ടപ്പെട്ടതോടെ തെരുവിലായ അവസ്ഥയിലായിരുന്നു. ദുരിതാശ്വാസ ക്യാംപായിരുന്നു ഏക ആശ്വാസം. പ്രളയ ഭീഷണികള്‍ മാറി ക്യാംപിന്റെ പ്രവര്‍ത്തനം അവസാനിച്ചതോടെ ബുദ്ധിമുട്ടിലായ കുടുംബത്തിന്റെ സങ്കടകഥയറിഞ്ഞ തുമ്പ എസ്.ഐ സി. പ്രതാപ ചന്ദ്രനാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. തുമ്പ പൊലിസ് സ്റ്റേഷനിലെ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥരുടെയും സാമ്പത്തിക സഹായത്തോടെ 800 സ്‌ക്വൊയര്‍ ഫീറ്റില്‍ ഒരു നിലവീടാണ് കുടുംബത്തിനായി നിര്‍മിച്ചുനല്‍കുന്നത്. എസ്.ഐയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വീടിന്റെ കുറ്റിയടിക്കലും കുഴിയെടുക്കലും കഴിഞ്ഞു.
വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇന്നലെ രാവിലെ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. അനില്‍കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ മേടയില്‍ വിക്രമന്‍, എസ്. ശിവദത്ത്, തുമ്പ എസ്.ഐ സി. പ്രതാപ ചന്ദ്രന്‍, അഡീഷനല്‍ എസ്.ഐ ശ്യാം ജെ. നായര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ വിനോദ്, എ.എസ്.ഐമാരായ സുരേഷ്‌കുമാര്‍, ബിജു ആന്റണി, സി.പി.ഒമാരായ സാദത്ത്, അരുണ്‍, വിവേക്, നവാസ്, എസ്.സി.പി.ഒ മാരായ രാജേഷ്, ജയകൃഷ്ണന്‍, ബിനു പങ്കെടുത്തു.
പന്ത്രണ്ട് ലക്ഷത്തോളം രൂപ ചിലവ് കണക്കാക്കുന്ന വീടിന്റെ നിര്‍മാണത്തിന് പൊലിസ് ഉദ്യോഗസ്ഥരെ കൂടാതെ സുമനസുകളുടെ സഹായവും പ്രതീക്ഷിക്കുന്നതായി തുമ്പ എസ്.ഐ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  7 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  7 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  7 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  7 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  7 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  7 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  7 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  7 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  7 days ago