HOME
DETAILS

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

  
Web Desk
July 19, 2026 | 12:08 PM


ന്യൂഡല്‍ഹി: നിരാഹാരമനുഷ്ഠിക്കുന്ന പരിസ്ഥിതിപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട ഹരജിയില്‍ ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നുള്ള ഹരജിയില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. 
നിലവില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് മിനി പുഷ്‌കര്‍ണ്ണയാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ജൂലൈ 24ന് പരിഗണിക്കും.

അടിയന്തര സാഹചര്യം മൂലമാണ് സോനത്തിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ആരോഗ്യം മോശമായിട്ടും സോനം നേരിട്ട് ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ചികിത്സാ കാര്യങ്ങളില്‍ അന്തിമ തീരുമാനം മെഡിക്കല്‍ സംഘത്തിന്റേതാണ്. സോനം വാങ്ചുക്കിന് താത്്പര്യമുണ്ടെങ്കില്‍ ഡോക്ടര്‍മാരുമായി സഹകരിക്കാം. അക്കാര്യത്തില്‍ നിര്‍ദേശം നല്‍കുന്നില്ല  ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഗീതാഞ്ജലി അങ്മോക്ക് വേണ്ടി ഹാജരായത്. തങ്ങള്‍ക്ക് താത്പര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സഫ്ദര്‍ജംഗിലെ പ്രശ്നം ഡോക്ടര്‍മാരെയും അഭിഭാഷകരെയും സമീപിക്കാന്‍ കഴിയുന്നില്ല എന്നതാണ്. മെദാന്ത ആശുപത്രിയിലേക്ക് മാറ്റണം  കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ഉത്തരവുണ്ട് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റേണ്ട അടിയന്തര സാഹചര്യമുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. സോനത്തിന്റ ആരോഗ്യ സ്ഥിതി വഷളായി ക്കൊണ്ടിരുന്നുവെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  16 hours ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  16 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  16 hours ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  16 hours ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  17 hours ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  17 hours ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  17 hours ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  17 hours ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  17 hours ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  17 hours ago