HOME
DETAILS

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

  
Web Desk
July 19, 2026 | 12:50 PM

sikandar raza reaches 314 matches zimbabwe captain achieves historic milestone

ബുലവായോ: സിംബാബ്‌വെ ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ക്യാപ്റ്റനും സൂപ്പർ ഓൾറൗണ്ടറുമായ സിക്കന്ദർ റാസ. സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന താരം എന്ന റെക്കോർഡാണ് റാസ സ്വന്തം പേരിൽ കുറിച്ചത്. ബംഗ്ലാദേശിനെതിരായ നിർണായകമായ മൂന്നാം ടി-20 മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് താരം ഈ അപൂർവ നേട്ടത്തിലെത്തിയത്.

തന്റെ 314-ാം അന്താരാഷ്ട്ര മത്സരത്തിനാണ് റാസ ബുലവായോയിലെ ക്വീൻസ് സ്‌പോർട്സ് ക്ലബ്ബിൽ പാഡ് കെട്ടിയത്. ഇതിഹാസ താരം ഹാമിൽട്ടൺ മസാകാഡ്സയുടെ (313 മത്സരങ്ങൾ) റെക്കോർഡാണ് ഇതോടെ റാസ മറികടന്നത്.  

സിക്കന്ദർ റാസയുടെ അന്താരാഷ്ട്ര കരിയർ ചുരുക്കത്തിൽ 

മൂന്ന് ഫോർമാറ്റുകളിലുമായി സിംബാബ്‌വെ ക്രിക്കറ്റിന്റെ നട്ടെല്ലായ റാസയുടെ കരിയർ റെക്കോർഡുകൾ താഴെ നൽകുന്നു:

  • ടെസ്റ്റ് ക്രിക്കറ്റ്: 22 മത്സരങ്ങൾ-1434 റൺസ്
  • ഏകദിന ക്രിക്കറ്റ് (ODI): 156 മത്സരങ്ങൾ- 4521 റൺസ്  
  • ടി-20 ക്രിക്കറ്റ്: 136 മത്സരങ്ങൾ- 3137 റൺസ്
  • ആകെ വിക്കറ്റുകൾ: മൂന്ന് ഫോർമാറ്റുകളിലുമായി 243 വിക്കറ്റുകൾ

പരമ്പര നിർണയിക്കുന്ന മൂന്നാം ടി-20: സിംബാബ്‌വെ ബാറ്റിങ്ങിൽ 

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ സീരീസ് ഡിസൈഡർ (Decider) പോരാട്ടമാണിത്. മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

സിംബാബ്‌വെയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ തദിവനാഷെ മരുമണിയുടെ (4 റൺസ്) വിക്കറ്റ് നഷ്ടമായി. മെഹ്ദി ഹസന്റെ പന്തിൽ യാസിർ അലിക്ക് ക്യാച്ച് നൽകിയാണ് മരുമണി പുറത്തായത്. എന്നാൽ തുടർന്നിറങ്ങിയ ഡിയോൺ മയേഴ്സും (53 പന്തിൽ 73 റൺസ്) ബ്രയാൻ ബെന്നറ്റും (38 പന്തിൽ 47 റൺസ്) ചേർന്ന് സിംബാബ്‌വെയെ തകർച്ചയിൽ നിന്നും കരകയറ്റി. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് സിംബാബ്‌വെ നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  2 hours ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 hours ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  3 hours ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  3 hours ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 hours ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  4 hours ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 hours ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  5 hours ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  5 hours ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  5 hours ago