HOME
DETAILS
MAL
ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയ എസ് റ്റി.എ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി
backup
September 22 2020 | 10:09 AM
കൊച്ചി:- കേരളത്തിലെ കോൺട്രാക്ട - കാര്യേജ് വാഹനങ്ങൾക്ക് ഏകികൃത നിറം നടപ്പാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ് ചെയ്തു.ചട്ടങ്ങൾ പാലിക്കാതെയാണ് കളർകോട് നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറട്ടി തീരുമാനമെടുത്തതെന്ന
കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ .എ ) വാദത്തെ അംഗീകരിച്ചാണ് വിധി. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് കോടതി വിലയിരുത്തി.സി.സി ഒ .എ .സംസ്ഥാന സമിതിയും കാസർകോട് ജില്ലാ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും മറ്റ് ചില വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. ഹൈകോടതി ജഡ്ജി സതീഷ് മേനോനാണ് ചൊവ്വാഴ്ച്ച വിധി പ്രസ്താവിച്ചത്.
ഹർജിക്കാരായ സി സി ഒ ഏ ക്ക് വേണ്ടി അഡ്വ അലക്സ് എം സ്കറിയയും ,മുഹമ്മദ് കുഞ്ഞിക്ക് വേണ്ടി അഡ്വകാളീശ്വരം രാജ് എന്നിവർ ഹാജരായി. യാതൊരു ചട്ടങ്ങളും പാലിക്കാതെ കേരളത്തിൽ മാത്രംകളർകോട് നടപ്പാക്കിയ നടപടി റദ്ദ് ചെയ്ത കോടതി വിധി സ്വാഗതം ചെയ്യുന്നതായി സി.സി.ഒ .എ സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ സംസ്ഥാന സെക്രട്ടറി എസ്.പ്രശാന്തൻ ലീഗൽ സെൽ കൺവീനർ അഡ്വ ഏജെ റിയാസ് ,കാസർകോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവർ അറിയിച്ചു. കോ വിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ടൂറിസ്റ്റ് ബസ് ഉടമകൾക്ക് വലിയ സാമ്പത്തിക വരുത്തുന്ന ഏകീകൃത നിറം ഒഴിവായത് ഏറെ ആശ്വാസകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."