നാട് കുപ്പത്തൊട്ടിയാക്കി വൃത്തിയാകുന്ന ചിലര്‍
കല്‍പ്പറ്റ: ശുചിത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇതില്‍ പലര്‍ക്കും ശുചിത്വം വാക്കുകളില്‍ മാത്രമാണ്. ശുചിത്വം വീടിനൊപ്പം നാടിനും വേണമെന്ന് ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കൊക്കെ ശാപമായി മാറുകയാണ് സമൂഹത്തിലെ ഇത്തരക്കാര്‍. കല്‍പ്പറ്റ മാനന്തവാടി റോഡില്‍ മടക്കിമലയിലെ സ്‌കൂള്‍ പരിസരം മുതല്‍ ബൈപാസ് വരെയുള്ള ഭാഗങ്ങളിലെ റോഡരികില്‍ ഇത്തരക്കാര്‍ കൊണ്ട് തള്ളിയിരിക്കുന്നത് ക്വിന്റല്‍ കണക്കിന് മാലിന്യങ്ങളാണ്.
രാത്രിയുടെ അന്ത്യയാമങ്ങളില്‍ റോഡരികില്‍ കൊണ്ടിടുന്ന മാലിന്യങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമായി മാറുകയാണ്. നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. ഈ മേഖലയില്‍ താമസക്കാര്‍ കുറവാണെന്നതാണ് ആറ് കിലോമീറ്ററിലധികം വരുന്ന ഇത്രയധികം സ്ഥലങ്ങളില്‍ മാലിന്യം കൊണ്ട് തള്ളാന്‍ ഇത്തരക്കാര്‍ക്ക് സഹായകമാകുന്നത്. ബാര്‍ബര്‍ ഷോപ്പിലെ മാലിന്യങ്ങള്‍, വിവാഹ സല്‍ക്കാരത്തിന്റെ മാലിന്യങ്ങള്‍, മറ്റ് വീട്ടുമാലിന്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ തുടങ്ങി എല്ലാതരത്തിലുള്ള മാലിന്യങ്ങളും പ്രദേശത്ത് തള്ളിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ പ്രദേശം വരുംദിവസങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങളാല്‍ നിറയുമെന്നതില്‍ സംശയമില്ല. അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."