HOME
DETAILS

പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറെ മാറ്റും

  
backup
May 08 2017 | 22:05 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ad%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%8e


ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തുനിന്ന് കെ.എന്‍ സതീഷിനെ മാറ്റും. രാജകുടുംബവും ക്ഷേത്ര ഭരണസമിതിയും എതിര്‍പ്പുമായി രംഗത്തെത്തിയതാണ് സതീഷിന് വിനയായത്. എതിര്‍പ്പ് ഇരുപക്ഷവും ശ്രദ്ധയില്‍പ്പെടുത്തിയതോടെ കഴിഞ്ഞദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് സുപ്രിംകോടതി വഴിയൊരുക്കിയിരുന്നു. എന്നാല്‍, എതിര്‍പ്പ് രൂക്ഷമായതോടെ സതീഷ് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ക്ഷേത്ര കുള നവീകരണം കഴിയുന്നതുവരെ സതീഷ് തുടരട്ടെയെന്നും ഭരണസമിതി അധ്യക്ഷ എക്‌സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതല വഹിക്കട്ടെയെന്നുമായിരുന്നു രാജകുടുംബത്തിന്റെ നിര്‍ദേശം. ഇതിനെ ഭരണസമിതിയും അനുകൂലിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. പുതിയ ഉദ്യോഗസ്ഥന്‍ എക്‌സിക്യൂട്ടീവ് ഓഫിസറായി വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഹൗസിങ് ബോര്‍ഡ് കമ്മിഷണര്‍ എസ് കാര്‍ത്തികേയന്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ വി രതീശന്‍, സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി വേണുഗോപാല്‍ എന്നീ മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കേസിലെ അമിക്കസ്‌ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ആര്‍.കണ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരന്‍ എന്നീ രണ്ട് പേരുകളും സമര്‍പ്പിച്ചു. ഈ പേരുകളില്‍നിന്ന് യോജിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ സുപ്രിം കോടതി പേര് നിര്‍ദേശിക്കട്ടെയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പട്ടിക സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  4 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  4 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  4 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  4 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  4 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  4 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  4 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  4 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  4 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  5 days ago