കുടുക്ക വീണ കച്ചേരി, മരംകൊട്ട്, പാനപ്പാട്ട്, കുഴല്‍പറ്റ് പരിപാടികള്‍ ഇന്ന് നടക്കും
എടപ്പാള്‍: സോപാനം വാദ്യോത്സവം അഞ്ചാം ദിവസത്തിലേക്ക്. കലാപ്രകടനങ്ങള്‍ കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് കലാസ്വാദകര്‍ എത്തിക്കൊണ്ടണ്ടിരിക്കുന്നത്.
ഇന്ന് മേഴത്തൂര്‍ അഗ്നിഹോത്രി തുടങ്ങിവച്ചതെന്ന് പറയപ്പെടുന്ന പഴയ വള്ളുവനാട്, പാലക്കാട്, ത്രിശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നടന്നുവന്നിരുന്ന പാനപാട്ട് നടക്കും. കൂടാതെ ചിരട്ട, ഒറ്റക്കമ്പി എന്നിവ ഉപയോഗിച്ചുണ്ടണ്ടാക്കിയ ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് നടത്തുന്ന കുടുക്ക വീണ കച്ചേരി, അന്യം നിന്ന് പോയതിനെ തുടര്‍ന്ന് തൃക്കാമ്പരം കൃഷ്ണന്‍കുട്ടി മാരാര്‍ പുനരാവിഷ്‌കരിച്ച ഈ കലാരൂപം രാഗേഷ് കമ്മത്താണ് അവതരിപ്പിക്കുന്നത്.
പറയ സമുദായക്കാരുടെ വാദ്യ ഉപകരണമായ മരം ഉപയോഗിച്ച് നടത്തുന്ന മരംകൊട്ട് കടവല്ലൂര്‍ വേലായുധനും സംഘവും അവതരിപ്പിക്കും. കൂടാതെ പനമണ്ണ മനോഹരനും സംഘവും അവതരിപ്പിക്കുന്ന കുഴല്‍പറ്റ്, ഹരി ആലങ്കോടും സംഘവും അവതരിപ്പിക്കുന്ന സന്തൂര്‍ കച്ചേരി ,കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന വാദ്യ സമുന്നയം, കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവ് മേളം എന്നിവയും നടക്കും. ഇന്നലെ മാപ്പിള കലകളില്‍ ഏറ്റവും പഴക്കം ചെന്നതും അറവനകളി, റബാന എന്നീ പേരുകളില്‍ അറിയപ്പെടുന്നതുമായ അറബനമുട്ട് നടന്നു.
മാപ്പിള കലാ അക്കാദമി എടപ്പാള്‍ ചാപ്റ്റര്‍ ആണ് പരിപാടി അവതരിപ്പിച്ചത്. കൂടാതെ മണികണ്ഠന്‍ കല്ലാറ്റ് കാട്ടകാമ്പാല്‍ അവതരിപ്പിച്ച നന്തുണിപ്പാട്ട്,വയനാട് ജില്ലയിലെ അടിയ സമുദായത്തില്‍ മന്ത്രവാദ ചികിത്സാ കര്‍മങ്ങളുടെ ഭാഗമായി നടത്തുന്ന ഗദ്ദിക പി.കെ കാളന്‍ സ്മാരക ഗോത്രകലാ സമിതി മാനന്തവാടി അവതരിപ്പിച്ചു. കൂടാതെ മേളപ്പദവും സേലം മേട്ടൂര്‍ ബ്രദേഴ്‌സ് അവതരിപ്പിച്ച നാദസ്വരകച്ചേരിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."