സഊദിയില്‍ വിദേശ ദന്ത ഡോക്ടര്‍മാര്‍ക്കുള്ള വിസ നിര്‍ത്തിവച്ചു
റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളില്‍നിന്നുള്ള ദന്ത ഡോക്ടര്‍മാര്‍ക്കുള്ള വിസ നിര്‍ത്തിവച്ചു. സഊദി മേഖലയില്‍ ആവശ്യത്തിനു സ്വദേശി ദന്ത ഡോക്ടര്‍മാര്‍ നിലവിലുണ്ടെണ്ടന്ന കണ്ടെണ്ടത്തലിനെ തുടര്‍ന്നാണ് വിദേശ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുന്നതെന്നു തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശങ്ങളില്‍നിന്ന് ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുന്നതെന്ന് റിയാദില്‍ നടത്തിയ ശില്‍പശാലയില്‍ മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.
സ്വകാര്യ ആരോഗ്യമേഖലയ്ക്കു പ്രോത്സാഹനം നല്‍കുന്നതിനെയും സ്വകാര്യ ആരോഗ്യ മേഖലയില്‍ സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനെയും കുറിച്ചാണ് ആരോഗ്യമന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയും തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസും പങ്കെടുത്ത ശില്‍പശാല വിശകലനം ചെയ്തത്. ശില്‍പശാലയില്‍ വിദേശികളുടെ വിസ നിര്‍ത്തിവയ്ക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നിലവില്‍ രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളായ ദന്ത ഡോക്ടര്‍മാരുടെ ഭാവി എന്താകുമെന്നു വെളിപ്പെടുത്തിയിട്ടില്ല.
നിലവിലുള്ള ദന്ത ഡോക്ടര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കിനല്‍കുമെന്നാണു കരുതുന്നത്. എന്നാല്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന ദന്ത ഡോക്ടര്‍മാര്‍ക്കുപകരം ബദല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും പുതിയ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും സ്ഥാപന വിപുലീകരണ ആവശ്യത്തിനും പുതിയ ദന്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും വിസകള്‍ അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആദ്യമായാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതുവരെ ആരോഗ്യ മേഖലയിലെ ഒരു തൊഴില്‍ മേഖലയിലേക്കും റിക്രൂട്ട്‌മെന്റ് പാടേ നിര്‍ത്തിവച്ചിട്ടില്ല.
നേരത്തെ, മൊബൈല്‍ മേഖലയില്‍ നടപ്പാക്കിയ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പിന്നീട് മാളുകളിലേക്കും ഇപ്പോള്‍ ദന്ത ആരോഗ്യ മേഖലയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടാതെ റെന്റ് എ കാര്‍, ഓണ്‍ലൈന്‍ ടാക്‌സി, വാഹന ഏജന്‍സികളിലെ സെയില്‍സ് ജോലികള്‍ തുടങ്ങിയവയും പൂര്‍ണ സഊദിവല്‍ക്കരിക്കാനുള്ള നീക്കം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."