HOME
DETAILS

സോറിയാസിസ്  പകര്‍ച്ചവ്യാധിയല്ല

  
backup
October 19 2020 | 05:10 AM

%e0%b4%b8%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af
സോറിയാസിസ് പല മിഥ്യാധാരണകളും സൃഷ്ടിക്കുന്ന രോഗാവസ്ഥയാണ്. സോറിയാസിസിനെക്കുറിച്ചും അതു വരാനുള്ള കാരണങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. ഒരു പകര്‍ച്ചവ്യാധിയാണെന്ന തെറ്റിദ്ധാരണയാണ് പേടി വര്‍ധിപ്പിക്കുന്നത്. ഇതിനു ചികിത്സ ഇല്ലെന്നും ഒരിക്കലും മാറില്ലെന്നുമുള്ള തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇതുകാരണം സോറിയാസിസ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണാതെ പലപ്പോഴും നാടന്‍ ഒറ്റമൂലികളും മറ്റും പരീക്ഷിച്ചു നോക്കാറാണ് പതിവ്. ഇതുമൂലം രോഗം മൂര്‍ഛിക്കാറുണ്ട്.
എന്താണ് സോറിയാസിസ്
ത്വക്കിനേയും സന്ധികളേയും ബാധിക്കുന്ന ഒരു ക്രോണിക് ഇന്‍ഫ്‌ളമേറ്ററി രോഗമാണ് സോറിയാസിസ്. ശരീരത്തിന്റെ പ്രതിരോധഘടനയുടെ ഭാഗമായ ടി ലിംഫോസൈറ്റ്‌സ് എന്ന കോശങ്ങളും അവ  ഉത്പാദിപ്പിക്കുന്ന ഇന്റര്‍ല്യൂകിന്‍ എന്ന ചില വസ്തുക്കളുമാണ് സോറിയാസിസിന് കാരണം. ജനിതക കാരണങ്ങളാണ് മേല്‍പ്പറഞ്ഞ വ്യതിയാനങ്ങള്‍ക്കും രോഗാവസ്ഥയ്ക്കും പ്രധാന പങ്കുവഹിക്കുന്നത്.
ലക്ഷണങ്ങള്‍
ശരീരത്തില്‍ കാണപ്പെടുന്ന ചുവന്നു തടിച്ച പാടുകളും അതില്‍ നിന്ന് വെള്ളി നിറമുള്ള ശകലങ്ങള്‍ ഇളകിവരുന്നതുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇവ കൂടുതലായും കാണുന്നത് തലയിലും കൈകാല്‍ മുട്ടുകളിലും പുറത്തുമാണ്. ഒന്നോ രണ്ടോ പാടായിട്ടു തുടങ്ങി പിന്നീട് ശരീരത്തിലെല്ലാം ഇത് ബാധിക്കാം. തലയില്‍ താരന്‍ പോലെ ശകലങ്ങളായോ പാടുകളായോ തുടങ്ങാം. ഇതിനെ സെബോസോറിയാസിസ് എന്ന് പറയും. ഇത് താരനുള്ള ഷാമ്പൂ കൊണ്ട് മാറാതിരിക്കുമ്പോഴാണ് സോറിയാസിസ് ഉണ്ടോ എന്ന് സംശയിക്കുന്നത്. താരതമ്യേന ചെറിയ പാടുകളോടു കൂടി വരുന്ന ഗട്ടേറ്റ് സോറിയാസിസ് കുട്ടികളില്‍ കാണപ്പെടുന്നു. 
സ്‌ട്രെപ്‌റ്റോകോക്യുസസ് എന്ന അണുമൂലം തൊണ്ടയില്‍ വരുന്ന അണുബാധ ഈ രോഗം തുടങ്ങാന്‍ കാരണമാകുന്നു.ത്വക് മടക്കുകളില്‍ മാത്രം കാണുന്ന ചില പാടുകള്‍ ഫ്‌ളെക്ഷ്വല്‍ സോറിയാസിസിന്റെ ലക്ഷണമാകും. പൂപ്പല്‍ബാധയായി ഇത് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.സോറിയാസിസിന്റെ മറ്റൊരു വകഭേദമാണ് പാല്‍മോപ്ലാന്റര്‍ സോറിയാസിസ്. ഇത് കൈവെള്ളയിലും കാല്‍വെള്ളയിലും കട്ടിയുള്ള പാടുകളായും ത്വക്ക് വിണ്ടു കീറുന്ന അവസ്ഥയിലും കാണുന്നു. പഴുത്ത കുരുക്കളായും സോറിയാസിസ് പ്രത്യക്ഷപ്പെടാം. പസ്റ്റ്ുലാര്‍ സോറിയാസിസ് രോഗ തീവ്രത കൂടിയ അവസ്ഥയാണ്.
ത്വകിന് പുറമെയുള്ള പാടുകള്‍ക്ക് ഒപ്പമോ അല്ലെങ്കില്‍ ഈ ലക്ഷണം വെളിപ്പെടുന്നതിന് മുന്‍പോ അതിന് ശേഷമോ സോറിയാസിസ് സന്ധികളെ ബാധിക്കാം. ഇത് സന്ധിവേദനയായും നീരായും അനുഭവപ്പെടും. ഇതിന് സോറിയാറ്റിക് ആര്‍ത്രൈറ്റിസ് എന്നു പറയുന്നു.
മെറ്റബോളിക് സിന്‍ഡ്രം എന്ന ഗുരുതര ജീവിതശൈലീരോഗവും സോറിയാസിസ് ഉള്ളവരില്‍ കാണുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തില്‍ ഉയര്‍ന്ന പഞ്ചസാരയുടെ അളവ്, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയാണ് ഈ അവസ്ഥ.
കാരണങ്ങള്‍
1. ജനിതകമായി ചിലര്‍ക്ക് സോറിയാസിസ് സാധ്യത കൂടുതലാണ്
2. മാനസിക പിരിമുറുക്കം
3. പരീക്ഷാസമയങ്ങളില്‍ കുട്ടികളില്‍ ലക്ഷണങ്ങള്‍ വര്‍ധിക്കുന്നതും ഉറക്കക്കുറവും ഉത്കണ്ഠയും മൂലം മോശമാകുകയും ചെയ്യും.
4. പുകവലിയും അമിതമദ്യപാനവും.
5. ചില മരുന്നുകള്‍, ഉദാ: വേദനസംഹാരികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ബീറ്റാ ബ്ലോക്കര്‍
6. തണുപ്പുള്ള കാലാവസ്ഥ
7. ഇന്‍ഫെക്ഷന്‍, ടിസ്‌ട്രെപ്‌റ്റോകോകസ് ത്രോട്ട് ഇന്‍ഫക്ഷനുള്ള കുട്ടികളില്‍ രോഗം വരാന്‍ സാധ്യതയേറും.
സോറിയാസിസും മറ്റു രോഗങ്ങളും
ദീര്‍ഘകാലമായി സോറിയാസിസ് ഉള്ളവരില്‍ ഹൃദയധമനി ചുരുങ്ങി ഹൃദയാഘാതം പോലുള്ള രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
കരളില്‍ കൊഴുപ്പ് അടിഞ്ഞുള്ള രോഗമായ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ 50 ശതമാനം സോറിയാസിസ് രോഗികളിലുമുണ്ട്.
മാനസിക പിരിമുറുക്കവും മറ്റും സോറിയാസിസ് രോഗികളില്‍ കൂടുതലാണ്. മാനസിക പിരിമുറുക്കം രോഗം കൂടാന്‍ കാരണമാകും.
ദീര്‍ഘകാലമായി സോറിയാസിസ് ഉള്ളവരില്‍ പലപ്പോഴും വൃക്കരോഗങ്ങളും കാണപ്പെടുന്നു
ചെറിയ ശതമാനം സോറിയാസിസ് രോഗികളില്‍ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത കൂടുന്നതായും ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ചികിത്സാരീതികള്‍
ചികിത്സയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ലേപനങ്ങള്‍, യുവി രശ്മികള്‍ കൊണ്ടുള്ള ചികിത്സയായ ഫോട്ടോതെറാപ്പി, ഗുളികകള്‍, ബ്രോലോജിക്‌സ് ഇഞ്ചക്ഷന്‍ എന്നിവയാണ്.
20 ശതമാനത്തില്‍ താഴെ ബാധിച്ചിട്ടുള്ള രോഗത്തിന് ലേപന ചികിത്സയാണ് നല്‍കുന്നത്.
20 ശതമാനത്തില്‍ കൂടുതല്‍ ബാധിച്ചിട്ടുള്ളതിനും സന്ധികളെ ബാധിച്ചിട്ടുള്ളതിനും ഗുളികകളോ ഇഞ്ചക്ഷനോ നല്‍കും.
 
 
 
 
യു.വി.എ, യു.വി.ബി രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണ്.
ജനിതകമായ ഒരു രോഗാവസ്ഥ ആയതിനാല്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റുക പലപ്പോഴും അപ്രായോഗികമാണ്. എന്നാല്‍ ചികിത്സകൊണ്ട് അസുഖം കുറയുകയും മരുന്ന് കഴിച്ച് കുറച്ച് നിര്‍ത്തുകയും പിന്നീട് മോയിസ്ചറൈസേഴ്‌സും മറ്റും ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. സോറിയാസിസിനെ ഒറ്റമൂലി കൊണ്ട് പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാം എന്നതിന് യാതൊരു ശാസ്ത്രീയ പിന്‍ബലവും ഇല്ല.
പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുംപോലെ കുറച്ചു നാളത്തെ തുടര്‍ച്ചയായ ചികിത്സയും അതോടൊപ്പം കൃത്യമായ പരിരക്ഷയും വേണ്ട രോഗമാണിത്. ദീര്‍ഘനാളായി സോറിയാസിസ് ഉള്ളവരിലും ഇത് കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാത്തവരിലും ഹൃദ്രോഗങ്ങള്‍, കരളില്‍ കൊഴുപ്പടിഞ്ഞുള്ള രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയുടെ സാധ്യത കൂടും. ശരീരത്തിലെ പാടുകള്‍ വിദഗ്ധനായ ഡോക്ടറെ കാണിക്കുകയും അനുയോജ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  17 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  17 days ago