HOME
DETAILS
MAL
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: മൂന്ന് ആശുപത്രികള്‍ക്കെതിരേ കേസ്
backup
June 06 2019 | 06:06 AM
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ രണ്ട് വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്. കോട്ടയത്തെ മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവയ്ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേ സമയം ചികിത്സ കിട്ടാതെ രോഗി മരിച്ചുവെന്ന ആരോപണത്തില്‍ ആശുപത്രി അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ഇന്നലെ മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സ കിട്ടാതെ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."