HOME
DETAILS

സാങ്കേതിക സര്‍വകലാശാലയില്‍ കൂട്ട കോപ്പിയടി; 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

  
backup
October 28, 2020 | 2:18 AM

28-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ കൂട്ട കോപ്പിയടിയുടെ കൂടുതല്‍ വിശദാംശങ്ങളുമായി സര്‍വകലാശാല അധികൃതര്‍. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചായിരുന്നു കൂട്ട കോപ്പിയടി നടത്തിയതെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. നാലു കോളജുകളില്‍ നിന്ന് ആകെ 28 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ 16 മൊബൈല്‍ ഫോണുകളും ഒരു കോളജില്‍ നിന്നാണ് പിടിച്ചെടുത്തത്. 10 മൊബൈല്‍ ഫോണുകള്‍ മറ്റൊരു കോളജില്‍ നിന്നും ഒന്നുവീതം രണ്ടു കോളജുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ പരീക്ഷാ ഹാളിന് പുറത്തുവയ്ക്കണമെന്ന നിബന്ധനയുടെ കാര്യത്തിലും പരീക്ഷാര്‍ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചതായി കണ്ടെത്തി. ഒരു മൊബൈല്‍ ഫോണ്‍ പുറത്തു നിക്ഷേപിച്ച ശേഷം മറ്റൊരു മൊബൈല്‍ ഫോണുമായി വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ കയറി. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും സബ് ഗ്രൂപ്പുകളും രൂപീകരിക്കുകയും 75 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ ഇതിലൂടെ കൈമാറുകയും ചെയ്തതായും കണ്ടെത്തി. ഒക്ടോബര്‍ 23ന് നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ക്രമക്കേട് നടന്ന കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തരമായി അച്ചടക്ക സമിതി യോഗം വിളിച്ച് അഞ്ചുദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ നിര്‍ദേശം നല്‍കി. ഈ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കിയിരുന്നു. ഈ പരീക്ഷ നവംബര്‍ അഞ്ചിന് വീണ്ടും നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  14 days ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  14 days ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  14 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  14 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  14 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  14 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  14 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  14 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  14 days ago