പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി
പാല: പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കി. നഗരസഭയിലെ പ്രതിപക്ഷ നേതാവ് ബിജു പാലുപടവനാണ് അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം), സി.പി.എം കൗണ്‍സിലര്‍മാര്‍ നോട്ടിസില്‍ ഒപ്പിട്ടു.
യു.ഡി.എഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എല്‍.ഡി.എഫ് അവിശ്വാസവുമായി മുന്നോട്ടുവന്നത്.
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ഭരണകക്ഷിയില്‍ പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്രകൂട്ടായ്മയും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടിയാണ് പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
ഒരുതരത്തി ലും സ്വതന്ത്ര കുട്ടായ്മയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട്. ഒരു മാസം മുമ്പും സ്വതന്ത്ര കൂട്ടായ്മയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ മാണി സി. കാപ്പന്‍, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ ചേര്‍ന്നു വിഷയം ഒതുക്കി തീര്‍ത്തിരുന്നു.
നിലവില്‍ സ്വതന്ത്ര കൂട്ടായ്മയുടെ സഹകരണത്തോടെ 14 പേരാണ് യു.ഡി.എഫ് ഭാഗത്തുള്ളത്. 12 പേരാണ് എല്‍.ഡി.എഫിന്റെ ഭാഗത്തുള്ളത്. ക്വാറം തികയാന്‍ 14 പേരുടെ പിന്തുണ വേണം. അവിശ്വാസം പാസാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
The Left Democratic Front (LDF) has initiated a significant political move in the Pala Municipality by submitting a notice for a no-confidence motion against the ruling council. The development could lead to a crucial test of the current administration's majority, with further proceedings expected in accordance with municipal regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."