ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍
ഡല്‍ഹി: മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇനി ബി.എസ്.എന്‍.എല്‍ സേവനം ലഭിക്കും. സെല്ലുല്ലാര്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി സാറ്റലൈറ്റുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 134,166 രൂപയാണ് ഫോണിന്റെ വില. സാധാരണക്കാരെയല്ല, പകരം നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാകാത്ത സ്ഥലങ്ങളിലെ ഉപഭോക്തക്കളെയാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യം വെയ്ക്കുന്നത്.
സാറ്റലൈറ്റ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ അനുമതി തേടണം. ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള ബി.എസ്.എന്‍.എല്‍ സാറ്റലൈറ്റ് ഫോണ്‍ പ്രതിരോധം, സമുദ്ര പ്രവര്‍ത്തനങ്ങള്‍, ഖനനം, ദുരന്ത സ്ഥലങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നവര്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍, സാഹസിക യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് വളരെ ഉപകാരപ്രദമാണ്.
ബി.എസ്.എന്‍.എല്‍ സാറ്റലൈറ്റ് ഫോണിന്റെ പ്രത്യേകതകള്‍
* മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലും കണക്ഷന്‍ ലഭ്യമാകുന്നു
* വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള വോയിസ് കോളിങ്ങ്
* ലോങ്ങ് ബാറ്ററി ലൈഫ്
* വളരെ കാലം നില്‍ക്കുന്ന തരത്തിലുള്ള ഡിസൈന്‍
* പൊടി, വെള്ളം, വീഴ്ചയുടെ ആഘാതം എന്നിവ പ്രതിരേധിക്കാന്‍ സാധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."