HOME
DETAILS

വിവാദങ്ങളില്‍ കലങ്ങി മറിഞ്ഞ് മുന്നണികള്‍ അതിജീവന പോരാട്ടത്തിലേക്ക്

  
backup
November 07 2020 | 04:11 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%bf

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് മുതല്‍ മയക്കുമരുന്ന് കച്ചവടം വരെയുള്ള ആരോപണങ്ങളാല്‍ കലങ്ങിമറിഞ്ഞു കിടക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനും കളമൊരുങ്ങിയിരിക്കുന്നത്. സി.പി.എമ്മും സര്‍ക്കാരും മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആരോപണങ്ങള്‍ തങ്ങള്‍ക്ക് തുണയാകുമെന്ന് യു.ഡി.എഫും ബി.ജെ.പിയും കണക്കു കൂട്ടുന്നു. നാലര വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി വിജയിക്കാനെന്നാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം. കഴിഞ്ഞ മൂന്ന് മാസമായി കേരള രാഷ്ട്രീയം സമാനതകളില്ലാത്ത ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. സ്വര്‍ണക്കടത്തില്‍ തുടങ്ങിയ വിവാദം കത്തിപ്പടര്‍ന്നു ഒടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ വീട്ടിലെ മാരത്തോണ്‍ റെയ്ഡിലടക്കം എത്തിനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടി ഇ.ഡി നിരീക്ഷണത്തിലായി കേസ് മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുമ്പോഴാണ് തെരഞ്ഞടുപ്പ് പ്രഖ്യാപനം വരുന്നത്. 'വിവാദം അതിന്റെ വഴിക്ക് പൊയ്‌ക്കോട്ടെ നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ വിജയം കൊണ്ടുവരും' ഇതാണ് എല്‍.ഡി.എഫ് പ്രതീക്ഷയും ആത്മവിശ്വാസവും.
നിര്‍ജീവ പ്രതിപക്ഷം എന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്പ്രിംഗ്‌ളര്‍ മുതല്‍ പ്രതിപക്ഷം നടത്തുന്ന പോരാട്ടം ഗുണം ചെയ്യുമെന്ന് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. അഴിമതിയുടെ പടുകുഴിയില്‍ കിടക്കുന്ന ഭരണമുന്നണിയെ കാത്തിരിക്കുന്നത് വലിയ തോല്‍വിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധീകരണക്രിയക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നേതൃത്വം കൊടുക്കുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കൂട്ടരും അവകാശപ്പെടുന്നത്. സി.പി.എം ഉന്നതര്‍ സംശയനിഴലില്‍ നില്‍ക്കുമ്പോള്‍ വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും അവര്‍ പ്രതീക്ഷ വയ്ക്കുന്നു. അഞ്ച് മാസം കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും എന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ അര്‍ഥത്തിലും ഒരു സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും അതിനപ്പുറം മുന്നണികളുടെ മുഖമായ പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ.സുരേന്ദ്രന്‍ എന്നീ നേതാക്കള്‍ക്കും അതിജീവനത്തിന്റെ കൂടി പോരാട്ടമാണ്. അണികളേയും പാര്‍ട്ടിയേയും മുന്നണി ഘടകക്ഷികളേയും നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിന് ആവേശത്തോടെ ഇറക്കാന്‍ സെമി ഫൈനലിലെ വിജയം അനിവാര്യമാണ്. വന്‍വിവാദങ്ങളാണോ, അതോ നാട്ടിലെ കൊച്ചു കാര്യങ്ങളാണോ ജനത്തെ സ്വാധീനിക്കുന്നതെന്ന് കണ്ടറിയേണ്ട ദിവസങ്ങളാണ് വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  2 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  2 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago