മന്ത്രി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു: തിങ്കളാഴ്ച ഹാജരാകണം, നോട്ടിസ് നല്കി
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി മന്ത്രിക്ക് കസ്റ്റംസ് നോട്ടിസ് നല്കി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫിസിലെത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൗണ്‍സിലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.
ജലീല്‍ മതഗ്രന്ഥം സ്വീകരിക്കുന്നതിനുമുന്പ് സര്‍ക്കാരില്‍ നിന്ന് ഒരുതരത്തിലുള്ള അനുമതിയും വാങ്ങിയിട്ടില്ലായിരുന്നുവെന്ന് എം. ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കൂടി പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ എന്നാണറിയുന്നത്.
നികുതി ഇളവിലൂടെയാണ് ഖുര്‍ആന്‍ വിതരണം ചെയ്തതെന്നാണ് പരാതി. ഇക്കാര്യത്തില്‍ വിദേശ സംഭാവന സ്വീകരിക്കുന്നതിലെ ചട്ടം ലംഘിച്ചയാതും കസ്റ്റംസ് ആരോപിക്കുന്നുണ്ട്.
നേരത്തെ സംഭവത്തില്‍ മന്ത്രിയെ എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചില വിവരങ്ങള്‍ ചോദിച്ചറിയാനാണ് അവര്‍ വിളിപ്പിച്ചതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതു സംബന്ധിച്ച് പ്രത്യേകിച്ചൊരു നടപടിയുമുണ്ടായില്ല. കേന്ദ്ര ഏജന്സികളെവിട്ട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."