വനവാസി: 500 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന്
തിരുവനന്തപുരം: എല്ലാ വനവാസി കുടുംബത്തിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നയത്തിന്റെ ഭാഗമായി 500 പേര്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫിസറായി നിയമനം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി 15 ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വനവുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസമേഖലകളില്‍ സൗരോര്‍ജ വേലികള്‍ നിര്‍മിക്കാനാണ് ശ്രമം.
കാട്ടുപന്നികളുടെ ആക്രമണം കൂടുതലുള്ള കൃഷിയിടം അടങ്ങിയ പ്രദേശത്തെ തരംതിരിച്ച് ആക്രമണം തടയാനുള്ള പ്രത്യേക നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 5001 ഏക്കര്‍ കണ്ടല്‍ കാടുകളെ ഏറ്റെടുത്ത് സംരക്ഷിക്കും. ഗുണമേന്മ കൂടിയ തദ്ദേശ ഇനം പശുക്കളെ കര്‍ഷകരില്‍ എത്തിക്കാനുള്ള സംവിധാനം ചെയ്യും. നാടന്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ അവാര്‍ഡും നല്‍കും. നിലവില്‍ 6209 കര്‍ഷകര്‍ക്ക് 2.57 കോടി പലിശ ഇനത്തില്‍ സബ്‌സിഡിയായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."