പ്രളയം കുന്നുകൂട്ടിയ മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ്മസേന ഇറങ്ങി
ഏറ്റുമാനൂര്‍: മഹാപ്രളയത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ഹരിതകര്‍മ്മസേന രംഗത്ത്.
ഒന്നര മാസം മുമ്പ് ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ മേല്‍നോട്ടത്തില്‍ രൂപം കൊടുത്ത ഹരിതകര്‍മ്മസേനയിലെ അംഗങ്ങളാണ് പ്രളയാനന്തര മാലിന്യം ശേഖരിക്കാന്‍ ഗ്രാമങ്ങളില്‍ എത്തിയത്. 60 വനിതകളടങ്ങിയ സംഘമാണ് എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ മൂന്ന് ദിവസമായി ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒഴുകിയടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് കൈതാങ്ങുമായി ഹരിതകര്‍മ്മസേനയുടെ രംഗപ്രവേശം.
പാടങ്ങളില്‍ അടിഞ്ഞ മാലിന്യം അടുത്ത നവംബറില്‍ തുടങ്ങേണ്ട പുഞ്ചകൃഷിയേയും പ്രതികൂലമായി ബാധിച്ചിരുന്നു. ആയിരക്കണക്കിന് ചാക്ക് പ്ലാസ്റ്റിക് മാലിന്യം ഇതിനോടകം ശേഖരിച്ചു. മീനച്ചിലാറി തീരങ്ങളില്‍ നിന്നും പ്രളയം കൂടുതല്‍ ബാധിച്ച കട്ടച്ചിറ, പുന്നത്തുറ, കമ്പനിക്കടവ്, പേരൂര്‍ പായിക്കാട്, കറുത്തേടം, പള്ളിക്കുന്ന്, പൂവത്തുംമൂട് ചെറുവാണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് മാലിന്യം ശേഖരിക്കുന്നത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നഗരസഭയിലെ എല്ലാ പ്രദേശത്തെയും പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മസേന ശേഖരിക്കും. പിന്നീട് വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ശേഖരണവും അധികം വൈകാതെ ആരംഭിക്കും. ചാക്കുകളില്‍ കെട്ടി നഗരസഭയില്‍ എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്പനി കൊണ്ടു പോകുമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി. മോഹന്‍ ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."