HOME
DETAILS
MAL
പ്രചാരണത്തിനിടെ മരച്ചില്ല വീണ് സ്ഥാനാര്‍ഥിക്ക് ദാരുണാന്ത്യം
backup
November 12 2020 | 03:11 AM
പാറശാല: മരച്ചില്ല ദേഹത്തു വീണ് കോണ്‍ഗ്രസ് വാര്‍ഡ് സ്ഥാനാര്‍ഥിയായ യുവതിക്ക് ദാരുണാന്ത്യം. ഉച്ചക്കട വലിയവിള വീട്ടില്‍ ബിനുനാഥിന്റെ ഭാര്യ ഗിരിജ കുമാരി (42) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11.30 ന് ഉച്ചക്കട പുല്ലുവെട്ടിയിലായിരുന്നു സംഭവം. ഉച്ചക്കട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയായി മത്സരിക്കുന്ന ഗിരിജയും ഭര്‍ത്താവ് ബിനു നാഥ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തക സംഘവും വോട്ടുചോദിച്ച് വീടുകളില്‍ പ്രചരണം നടത്തുന്നതിനിടെയാണ് സംഭവം.
സമീപത്ത് മരം മുറിക്കുന്നതിനിടെ മരച്ചില്ല ദിശമാറി ഇവര്‍ നിന്നിരുന്ന സ്ഥലത്ത് പതിക്കുകയായിരുന്നു.
തലയ്ക്കു പരുക്കേറ്റ ഗിരിജ കുമാരിയെ ഉടന്‍തന്നെ പാറശാല ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ എത്തി ച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കാരോട് പഞ്ചായത്തിലെ കുടുംബശ്രീ ചെയര്‍പേഴ്സനായിരുന്നു ഗിരിജ കുമാരി .
മക്കള്‍: ബിന്ദുജ.ബി.നാഥ്, അഞ്ജുശ്രീ.ബി.നാഥ്പാറശാല ആശുപത്രിയിലുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."