നേതാക്കള്‍ നിശബ്ദരാവുന്നത് ബി.ജെ.പിയില്‍ ചേക്കേറാന്‍: കെ. രാധാകൃഷ്ണന്‍
ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ കൊല്ലുമ്പോള്‍ പോലും നേതാക്കള്‍ നിശബ്ദരായിരിക്കുന്നത് ബി.ജെ.പി കൂടാരത്തില്‍ ചേക്കേറാന്‍ തക്കം പാര്‍ത്തിരിക്കുന്നതിനാലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍.
സി.പി.എം സംഘടിപ്പിക്കുന്ന ജില്ലാ പ്രചരണജാഥക്ക് ചാവക്കാട്ട് നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യഭരിക്കുന്നതിന്റെ അഹങ്കാരത്തില്‍ നാടിനെ വര്‍ഗ്ഗീയ കലാപങ്ങളുടേയും അരക്ഷിതാവസ്ഥയുടേയും ഭൂമിയാക്കി മാറ്റാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നത്.
ഇതിന് ഏറ്റവും വലിയ തടസ്സം സി.പി.എം ആണെന്ന് ആര്‍.എസ്.എസ് മനസ്സിലാക്കി കഴിഞ്ഞു.
അതുകൊണ്ടാണ് കോണ്‍ഗ്രസ് അല്ല സി.പി.എം ആണ് തങ്ങളുടെ പ്രധാന ശത്രുവെന്ന് അവര്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് തങ്ങളുടെ ശക്തി കൂട്ടുന്നതിനുള്ള ആളുകളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയാണെന്ന് അവര്‍ പറയുന്നു.
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അഖ്ബര്‍ അധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എം.കൃഷണദാസ്, ജാഥാ അംഗങ്ങളായ ബാബു.എം.പാലിശേരി, എം.എം വര്‍ഗീസ്, എ.എസ് കുട്ടി, കെ.കെ രാമചന്ദ്രന്‍, കെ.വി നഫീസ സംസാരിച്ചു. എ.എച്ച് അക്ബര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."