HOME
DETAILS

പിങ്ക് പട്രോള്‍ കാറില്‍ ഡ്രൈവിങ് പരിശീലനം

  
backup
May 19, 2017 | 11:20 PM

%e0%b4%aa%e0%b4%bf%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d



തലശ്ശേരി: സ്ത്രീ സുരക്ഷക്കായി പൊലിസ് ഇറക്കിയ പിങ്ക് പട്രോള്‍ കാറില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ ഡ്രൈവിങ് പരീശിലനം. പിങ്ക് പട്രോള്‍ പദ്ധതിക്കു വേണ്ടി ജില്ലയ്ക്ക് അനുവദിച്ച രണ്ടാമത്തെ കാറിലാണ് ധര്‍മടം ബീച്ചില്‍ വച്ച് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നത്.
പിങ്ക് പട്രോളിലെ വനിതാ എസ്.ഐയുടെ
നിര്‍ദേശ പ്രകാരം കാറിന് അനുവദിച്ച ഡ്രൈവറെ ഒഴിവാക്കിയാണ് ഈ സംഘത്തിലെ ചില വനിതാ കോണ്‍സ്റ്റബിള്‍മാരെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരവും ധര്‍മടം ബീച്ചില്‍ പിങ്ക് പട്രോളിന് അനുവദിച്ച കാറില്‍ ഡ്രൈവിങ് പരിശീലനം നടന്നു. ദിവസങ്ങളായി വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഇവിടെ വന്ന് പരിശീലനം നേടുന്നതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ബീച്ചില്‍ വാഹന പരിശീലനം പൊലിസ് തന്നെ നിരോധിച്ചപ്പോഴാണ് പൊലിസിന് ഇതൊന്നും ബാധകമല്ലെന്ന രീതിയില്‍ ഡ്രൈവിങ പരിശീലനം നടക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായ് എന്നും വിളിപ്പുറത്തെത്തേണ്ട പിങ്ക് പട്രോള്‍ പരിശീലന വാഹനമാക്കി മാറ്റിയതില്‍ പൊലിസില്‍ തന്നെ അമര്‍ഷം പുകയുകയാണ്. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാറാണ് പിങ്ക് പട്രോളിങ്ങിനു വേണ്ടി പെയിന്റടിച്ച് രംഗത്തിറക്കിയിരുന്നത്. ആയിരക്കണക്കിന് കിലോമീറ്റര്‍ ഓടിയ കാര്‍ അടുത്തിടെ ടയറും ലീഫും പൊട്ടി ഏറെ നാള്‍ കട്ടപ്പുറത്തുമായിരുന്നു. ഇത് ഇപ്പോള്‍ ഡ്രൈവിങ് പരിശീലനത്തിനു കൂടി ഉപയോഗിച്ചാല്‍ കാര്‍ വീണ്ടും കട്ടപ്പുറത്താകുമെന്ന കാര്യത്തില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  6 days ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  6 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  6 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  6 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  6 days ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  6 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  6 days ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  7 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  7 days ago