മുത്വലാഖ് നിരുത്സാഹപ്പെടുത്തണം: ദാറുല്‍ ഉലൂം
ന്യൂഡല്‍ഹി: മുത്വലാഖ് തെറ്റാണെന്നും അതിനെ നിരുത്സാഹപ്പെടുത്തണമെന്നും ദാറുല്‍ ഉലൂം ദയൂബന്ദ്. മുഫ്തി ഹബീബുര്‍റഹ്മാന്റെ നേതൃത്വത്തില്‍ ഏഴുപേരടങ്ങിയ പണ്ഡിത സഭയാണ് ഇക്കാര്യം അറിയിച്ചത്.
കല്യാണമായാലും വിവാഹ ഉടമ്പടിയായാലും യോജിച്ച രീതിയില്‍ തന്നെ ആയിരിക്കണമെന്നും ഒരിക്കലും പെട്ടെന്നുള്ള വിവാഹമോചനത്തിലോ മുത്വലാഖിലോ എത്തുന്ന വിധത്തിലായിരിക്കരുതെന്നും ഇതു സംബന്ധിച്ച് ഖാസിമാര്‍ക്ക് അയച്ച കത്തില്‍ ദയൂബന്ദ് പണ്ഡിത സഭ നിര്‍ദേശം നല്‍കി.
മതവിധി ആരെങ്കിലും ലംഘിച്ചാല്‍ അവരില്‍നിന്ന് കനത്ത പിഴ ഈടാക്കി ഭാര്യമാര്‍ക്കു നല്‍കണം. നികാഹ് സമയത്ത് ഭാര്യക്കു നല്‍കിയ മഹ്‌റിന്റെ (വിവാഹമൂല്യം) പത്തിരട്ടി വരെ മതവിധി ലംഘിച്ചവരില്‍നിന്ന് ഈടാക്കുമെന്നും പണ്ഡിതസഭ മുന്നറിയിപ്പ് നല്‍കി. മുത്വലാഖ് സാധുവാണെന്ന് നിയമമുള്ള ഹനഫീ വീക്ഷണത്തെ പിന്തുടരുന്നവരാണ് ബഹുഭൂരിഭാഗം ദയൂബന്ദ് അനുയായികളും.
മുത്വലാഖ് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുകയും വ്യക്തിനിയമം ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് ആശങ്ക ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ അര്‍ശദ് മദനിയുടെ നിര്‍ദേശപ്രകാരമാണ് ദയൂബന്ദ് പണ്ഡിതര്‍ സംയുക്ത പ്രസ്താവന പുറത്തുവിട്ടതെന്നാണ് വിവരം. ഇതിനെ പ്രസിദ്ധമായ ഫതഹ്പൂര്‍ സിക്രി ജുമാമസ്ജിദ് ഇമാം ഡോ. മുഫ്തി മുകര്‍റം സ്വാഗതംചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."