സഊദി ദേശീയ ദിനത്തില്‍ ഗിന്നസില്‍ കയറിയത് നിരവധി റെക്കോര്‍ഡുകള്‍
റിയാദ്: ഈ വര്‍ഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് സഊദിയില്‍നിന്നു ഗിന്നസില്‍ കയറിയത് നിരവധി റെക്കോര്‍ഡുകള്‍. വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ വെടിക്കെട്ടിനും ലേസര്‍ പതാകക്കും പുറമെ ജിദ്ദയില്‍ ഒരുക്കിയ ഭീമന്‍കേക്കും ലോക റെക്കോര്‍ഡ് ഭേദിച്ചു. ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ വെടിക്കെട്ടുകളായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഒരേ സമയത്ത് ആകാശത്തേക്കുയര്‍ന്നത്.സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് പുതിയ ലോക റെക്കോര്‍ഡിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ഇതിന്റെ ഭാഗമായി നിര്‍മിച്ച ലേസര്‍ പതാക വര്‍ണാഭമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 58 നഗരങ്ങളില്‍നിന്ന് ഒരേ സമയത്ത് അരങ്ങേറിയ ഒന്‍പതു ലക്ഷം കരിമരുന്നു പ്രകടനങ്ങള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. ഫിലിപ്പൈന്‍സിന്റെ ഗിന്നസ് റെക്കോര്‍ഡാണ് സഊദി തകര്‍ത്തത്. 2016 ല്‍ ഫിലിപ്പൈന്‍സ് പുതുവര്‍ഷ പുലരിയില്‍ നടത്തിയ കരിമരുന്ന് പ്രകടനത്തില്‍ 8,10,904 കരിമരുന്നുകളാണ് ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."