ദുരിതാശ്വാസ സാമഗ്രികള്‍ അടങ്ങിയ പെട്ടികള്‍ പൊട്ടിച്ച നിലയില്‍
മാന്നാര്‍: പാഴ്സല്‍ സര്‍വ്വീസ് മുഖേന എത്തിയ ദുരിതാശ്വാസ സാമഗ്രികളുടെ പെട്ടികള്‍ പൊട്ടിച്ച നിലയില്‍. ബുധനൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ ലഭിച്ച പെട്ടികളാണ് പൊട്ടിച്ച നിലയില്‍ കണ്ടത്. കായംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പാഴ്സല്‍ കമ്പനിക്കെതിരെ സ്ക്കൂള് അധികൃതര്‍ പരാതി നല്കി. പ്രളയക്കെടുതിയില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ നോട്ട് ബുക്കുകള്‍, പേന, ചെരുപ്പുകള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളാണ് വ്യാപകമായി നശിച്ചത്. ഇതറിഞ്ഞ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഗ്ലോബ് സിറ്റി ഇന്റര്‍നാഷണല്‍ സ്ക്കൂള് 17 പെട്ടികളിലായി അയച്ചിരുന്ന സാധനങ്ങളാണ് പൊട്ടിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം പാഴ്സല്‍ എടുക്കുവാന്‍ എത്തിയപ്പോഴാണ് പെട്ടികള്‍ പൊട്ടിച്ച നിലയിലും സാധനങ്ങള്‍ നഷ്ടപ്പെട നിലയിലും കണ്ടത്. നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് പാഴ്സല്‍ കമ്പനിക്ക് സ്ക്കൂള് അധികൃതര്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."