HOME
DETAILS

നവംബര്‍ ഒന്നുമുതല്‍ ജില്ലയില്‍ സ്വകാര്യബസ് സമരം

  
backup
September 26 2018 | 07:09 AM

%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നവംബര്‍ ഒന്നുമുതല്‍ സ്വകാര്യബസ് പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
പെട്രോളിയം കമ്പനികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വില വര്‍ധിപ്പിച്ചു കൊള്ളലാഭം കൊയ്യാന്‍ മൗനാനുവാദം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെയും അതുവഴി അധികം ലഭിക്കുന്ന നികുതി വരുമാനം ഉപേക്ഷിക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെയും തെറ്റായ നടപടിയാണ് ബസുടമകളെ സമരത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.
വരുമാനവും ചെലവും തമ്മില്‍ ഒത്തുപോകാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സമരത്തിന്റെ മുന്നോടിയായി വിവിധ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ ഒന്‍പതിനു രാവിലെ 10ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തും.
പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക, സ്വകാര്യ ബസുകളുടെ കാലാവധി 20 വര്‍ഷമായി വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസല്‍ സബ്‌സിഡി അനുവദിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധികനികുതി ഉപേക്ഷിക്കുക, കേരളത്തെക്കാള്‍ അഞ്ചുരൂപയോളം വിലകുറവുള്ള കര്‍ണാടകയില്‍നിന്ന് ഡീസല്‍ എത്തിക്കാന്‍ അനുവദിക്കുക, പ്രൈവറ്റ് ബസുകളിലേതുപോലെ കെ.എസ്.ആര്‍.ടി.സി ബസുകളിലും വിദ്യാര്‍ഥികളെ യാത്ര ചെയ്യാന്‍ അനുവദിക്കുക, പാരലല്‍ സര്‍വിസ് അടിയന്തരമായി നിര്‍ത്തലാക്കുക, ജില്ലയിലെ മുഴുവന്‍ റോഡുകളും അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സംഘടന ഉന്നയിക്കുന്നത്.
ഇത് സംബന്ധിച്ചു ചേര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡന്റ് തിമ്മപ്പഭട്ട്, ട്രഷറര്‍ പി.എ മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറിമാരായ ശങ്കരനായക്, ടി. ലക്ഷ്മണന്‍, താലൂക്ക് പ്രസിഡന്റുമാരായ സി. രവി, എന്‍.എം ഹസൈനാര്‍, സുബ്ബണ്ണ ആള്‍വ, സെക്രട്ടറിമാരായ സി.എ മുഹമ്മദ്കുഞ്ഞി, വി.എം ശ്രീപതി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 months ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  3 months ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  3 months ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  3 months ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  3 months ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  3 months ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  3 months ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  3 months ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 months ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 months ago