HOME
DETAILS

സി.ബി.ഐ അന്വേഷണത്തിനെതിരായ  ഹരജി സുപ്രിം കോടതി തള്ളി

  
backup
December 02, 2020 | 2:06 AM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0-2
 
 
 
ന്യൂഡല്‍ഹി: സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ ഹരജി സുപ്രിംകോടതി തള്ളി. കേസ് രേഖകള്‍ എത്രയും വേഗം പൊലിസ് സി.ബി.ഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേസന്വേഷണം നേരത്തെ തന്നെ ആരംഭിച്ചതാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും കേസ് ഡയറി നല്‍കാന്‍ തയാറായില്ലെന്നും സി.ബി.ഐ സുപ്രിംകോടതിയില്‍ പറഞ്ഞു. 
ഇത് അംഗീകരിച്ചാണ് കേസ് അന്വേഷണം തുടരാന്‍ സി.ബി.ഐക്ക് അനുമതി നല്‍കിയത്. 
2019 ഫെബ്രുവരിയിലാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. 
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേരളാ ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരേസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് നേരത്തേ വിശദമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെന്നായിരുന്നു കേരള സര്‍ക്കാര്‍ വാദം. അതുകൊണ്ടുതന്നെ രണ്ടാമത് ഒരു അന്വേഷണം കേസില്‍ ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ഇത് സുപ്രിംകോടതി തള്ളി. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  7 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  7 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  7 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  7 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  7 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  7 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  7 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  7 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  7 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 days ago


No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  7 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  7 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  7 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  7 days ago