'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു' സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി
ദേവികുളം:16 വര്‍ഷത്തിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പില്‍ ചാംപ്യന്മാരായ സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് സി.പി.എം നേതാവ് എം.എം മണി. ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു- കടുത്ത് അര്‍ജന്റീന ഫാന്‍ ആയ എം.എം മണി ഫേസ്ബുക്കില്‍ കുറിച്ചു. 5 ഗോളുകള്‍ക്ക് തോല്‍ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും ഏകപക്ഷീയമായിരുന്നുകളിയെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. സ്‌പെയിനിന്റെ ഗോളി പുറത്തിരുന്നാലും അവര്‍ കപ്പ് എടുത്തേനെ എന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ കുറിച്ചു.
'സ്‌പെയിന്‍ ലോക ചാമ്പ്യന്‍മാര്‍. പൊരിഞ പോരാട്ടം അല്ലായിരുന്നു.5 - 0 എങ്കിലും പ്രതീക്ഷിച്ചു. ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0 ക്ക് മാത്രം തോറ്റു. മത്സരം 110 മിനിട്ട് വരെ ഏകപക്ഷീയമായിരുന്നു. സ്‌പെയിന് അഭിവാദ്യങ്ങള്‍'- അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ.
സ്‌പെയിന്റെ ഗോളി ഇന്ന് പുറത്ത് ഇരുന്നാലും അവര്‍ കപ്പ് എടുത്തേനെ. - ഇതാണ് അടുത്ത പോസ്റ്റ്.

ന്യൂയോര്‍ക്കില്‍ നടന്ന ഫൈനലില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. രണ്ടാം തവണയാണ് സ്‌പെയിന്‍ ലോകചാംപ്യന്മാരാകുന്നത്. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106ാം മിനിറ്റില്‍ ആണ് സ്‌പെയിന്‍ വിജയഗോള്‍ കണ്ടെത്തിയത്. 62ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് ആണ് നിര്‍ണായക ഗോള്‍ നേടിയത്.
ലോകകപ്പിന്റെ താരം സ്‌പെയിന്‍ നായകന്‍ റോഡ്രിയാണ്. ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക ലഭിച്ചു. മികച്ച ഗോളിക്കുളള ഗോള്‍ഡന്‍ ഗ്ലൗ സ്പാനിഷ് ഗോളി ഉനായ് സിമോണും സ്വന്തമാക്കി. മികച്ച യുവതാരം. സ്‌പെയിന്‍ ഡിഫന്‍ഡര്‍ പാവ് കുബാര്‍സിയാണ്. ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കാണ്. ഒറ്റ ഗോള്‍ മാത്രം വഴങ്ങി ഒരു കളി പോലും തോല്‍ക്കാതെയാണ് സ്‌പെയിനിന്റെ കിരീട നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."