കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്
കുവൈത്ത് സിറ്റി: ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ക്രമവത്കരിക്കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കി. ആരാധനാലയങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കോ മതപരമല്ലാത്ത ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നത് നിരോധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അല്‍ വസ്മി അറിയിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ ആരാധനാലയങ്ങളുടെയും ചുമതലക്കാര്‍ പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്ന തീയതി മുതല്‍ ആറുമാസത്തിനകം സ്ഥാപനങ്ങള്‍ നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
ആവശ്യമായ സര്‍ക്കാര്‍ അനുമതിയില്ലാതെ പുതിയ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും നിയമം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം, ആരാധനാലയങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോ തീവ്രവാദം, അക്രമചിന്തകള്‍, മതപരമല്ലാത്ത ആവശ്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
മേല്‍നോട്ടത്തിന് പ്രത്യേക സമിതി
പുതിയ നിയമത്തിന്റെ നടപ്പാക്കല്‍ വിലയിരുത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി മന്ത്രി അറിയിച്ചു. ആരാധനാലയങ്ങള്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
മതസൗഹാര്‍ദവും മിതത്വവും ലക്ഷ്യം
ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കുകയും മതസൗഹാര്‍ദം, സഹിഷ്ണുത, മിതത്വം തുടങ്ങിയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിനൊപ്പം ഉത്തരവാദിത്തപരമായ മതാചാരങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും നിയമം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Kuwait has issued a new decree regulating places of worship, prohibiting their use for political activities, non-religious purposes, or the promotion of etxremist and violent ideologies. The law also bans the contsruction of new places of worship without official approval. Managers have been given six months to comply with the new regulations. A special government committee will oversee implementation, with the aim of preserving the sancttiy of worship places and promoting religious harmony, tolerance, and moderation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."