HOME
DETAILS

ബൈപാസില്‍ വീണ്ടും പ്രതീക്ഷ: ഗര്‍ഡറുകളുമായി രാമമൂര്‍ത്തിയും സംഘവും എത്തി

  
backup
September 30, 2018 | 5:50 AM

%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95

ആലപ്പുഴ: നാട്ടുക്കാരുടെ ചിരകാല അഭിലാഷമായ ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം വര്‍ധിപ്പിക്കാന്‍ ഇന്നലെ രാമമൂര്‍ത്തിയും സംഘവും ഗര്‍ഡറുകളുമായെത്തി. ഏഴോളം വണ്ടികളിലായി 14 ഗര്‍ഡറുകളാണ് ആന്ധ്രയിലെ തെലുങ്കാനയില്‍നിന്നും ബൈപാസിലെ മേല്‍പാല നിര്‍മാണത്തിനായി കൊണ്ടുവന്നത്.
ഇനിയും പത്തോളം വണ്ടികള്‍ എത്താനുണ്ട്. 34 ഗര്‍ഡറുകളാണ് നിര്‍മാണത്തിന് ആവശ്യമായിട്ടുള്ളത്. ചൊവ്വാഴ്ച്ചയോടെ മുഴുവന്‍ ഗര്‍ഡറുകളും എത്തിച്ചേരുമെന്ന് ഇവയുമായി ആലപ്പുഴയിലെത്തിയ ലീഡര്‍ രാമമൂര്‍ത്തി പറഞ്ഞു. കഴിഞ്ഞ നാല് ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി വാഹനം ഓടിച്ചാണ് മൂര്‍ത്തിയും സംഘവും ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നത്. ഏകദേശം 40 അടി നീളത്തിലുള്ള ഗര്‍ഡറുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇതോടെ ഏറെനാളായി ആശങ്കയിലായിരുന്ന ബൈപാസ് നിര്‍മാണം ഗര്‍ഡറുകളുടെ വരവോടെ വേഗം കൂടി. 2017 ല്‍ ബൈപാസിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചിരുന്നത്. എന്നാല്‍ മേല്‍പാല വിഷയത്തില്‍ വിവാദങ്ങള്‍ കത്തിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 50-50 പദ്ധതി പ്രകാരമാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ബൈപാസ് നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നത്. ഏഴ് കിലോമീറ്ററുകളോളം നീളം വരുന്ന ബൈസപാസിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് എം.പി പ്രത്യാശ പ്രകടിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയന്റെ അടിയന്തര മുന്നറിയിപ്പ്; യുഎസ്-ഇറാൻ സംഘർഷം രൂക്ഷം

uae
  •  9 days ago
No Image

'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

അരങ്ങുണരും മുൻപ് കായികലോകം നിശബ്ദമാകും; ഫ്രാൻസ് - സ്പെയിൻ സെമി പോരാട്ടത്തിന് മുൻപ് മൗനാചരണം നടത്താനുള്ള കാരണം ഇതാണ്!

Football
  •  9 days ago
No Image

യജമാനന്റെ വേർപാട് താങ്ങാനായില്ല; വിലാപയാത്രയ്ക്കിടെ വളർത്തുനായ കുഴഞ്ഞുവീണു മരിച്ചു

National
  •  9 days ago
No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  9 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  9 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  9 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  9 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  9 days ago