HOME
DETAILS

കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ മാനസികരോഗി കുത്തിപ്പരുക്കേല്‍പ്പിച്ചു

  
backup
May 25, 2017 | 8:04 PM

%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a8%e0%b5%86%e0%b4%a4%e0%b5%8d


വേങ്ങര: കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ മാനസിക രോഗി കുത്തിപ്പരിക്കേല്‍പ്പിച്ചു. നന്നമ്പ്ര ചീര്‍പ്പിങ്ങല്‍ കൊല്ലം തൊടിക അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്തിമ (25) നാണ് പരിക്കേറ്റത്.
ഊരകം കുന്നത്ത് പാറമ്മല്‍ ഫൈസല്‍ (35) ആണ് പ്രതി. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഊരകം കുറ്റാളൂര്‍ പരേതനായ മുജീബിന്റെ ഭാര്യയാണ് ഫാത്തിമ. ഭര്‍ത്താവ് മരണപ്പെട്ടതോടെ ഇവര്‍ നന്നമ്പ്രയിലുള്ള പിതാവിന്റെ വീട്ടിലാണ് താമസം. ബുധനാഴ്ച രാവിലെ ഇവര്‍ അടച്ചിട്ട വീട് തുറന്നു വൃത്തിയാക്കാനെത്തിയതായിരുന്നു.
അതിനിടയില്‍ കുറ്റാളൂരുള്ള കടയില്‍ സാധനം വാങ്ങിക്കാനെത്തിയ ഫാത്തിമയെ മാനസിക രോഗിയായ ഫൈസല്‍ കത്തികൊണ്ടു നെഞ്ചിനു പുറകില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമ അപകടനില തരണം ചെയ്തതായി വേങ്ങര പൊലിസ് അറിയിച്ചു.
എസ്.ഐ. കെ.അബ്ദുല്‍ ഹക്കീം, എ.എസ്.ഐ. അരുണ്‍ ഷാ, സി.പി.ഒ.മാരായ ഹഫീല്‍, ബൈജു എന്നിവര്‍ ചേര്‍ന്നു പ്രതിയെ പിടികൂടി. മലപ്പുറം സി.ഐ.പ്രേംജിത്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  3 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  3 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  3 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  3 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  3 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  3 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  3 days ago