HOME
DETAILS
MAL
ജിസാൻ തുറമുഖത്ത് രണ്ടു ഹൂതി ആയുധ ബോട്ടുകൾ സൈന്യം തകർത്തു
backup
October 01 2018 | 16:10 PM
റിയാദ്: യുദ്ധം നടക്കുന്ന യമനുമായി അതിർത്തി പങ്കിടുന്ന സഊദി അതിർത്തി പ്രദേശമായ ജിസാൻ തുറമുഖത്ത് രണ്ടു ആയുധ ബോട്ടുകൾ തകർത്തതായി സൈന്യം അറിയിച്ചു.
ജിസാൻ തുറമുഖം തകർക്കാനുള്ള ലക്ഷ്യത്തോടെയെത്തിയ ബോട്ടുകളാണ് സഊദി റോയൽ നേവി ഫോഴ്‌സ് തകർത്തത്. തുറമുഖം ലക്ഷ്യമാക്കി കുതിച്ചെത്തിയ അജ്ഞാത ബോട്ടുകൾക്ക് നേരെ സഊദി നേവി കുതിച്ചെത്തി തടയുകയും ബോട്ടുകൾ തകർക്കുകയുമായിരുന്നുവെന്നു അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങളുമായി നീങ്ങുന്നവർക്കെതിരെ ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്നും രാജ്യത്തെ ജനങ്ങൾക്കും സ്വത്തിനും സംരക്ഷണം നൽകാൻ സൈന്യം സജ്ജമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."