HOME
DETAILS

അഭയ കേസ്: വിധി ഇന്ന്

  
backup
December 21 2020 | 20:12 PM

%e0%b4%85%e0%b4%ad%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ വിധി ഇന്ന്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യം തന്നെ ഉറ്റുനോക്കുന്ന നിര്‍ണായ വിധി തിരുവനന്തപുരം സി.ബി.ഐ കോടതി പറയുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വിചാരണ ഒരു വര്‍ഷം നീണ്ടു. രഹസ്യമൊഴി നല്‍കിയ സാക്ഷിയുള്‍പ്പെടെ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകം. ഈ മാസം 10നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. സി.ബി.ഐ കോടതി ജഡ്ജി കെ. സനല്‍കുമാറാണ് വിധി പറയുന്നത്.
ലോക്കല്‍ പൊലിസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി.ബി.ഐയാണ്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്‌ടെന്‍ത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. 2008 നവംബര്‍ 19ന് ഇവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  5 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago