HOME
DETAILS

കര്‍മശാസ്ത്ര രംഗത്തെ അതുല്യ  പ്രതിഭ: മുനവ്വറലി തങ്ങള്‍

  
backup
December 25, 2020 | 3:55 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a4%e0%b5%81
 
 
ഹിദായ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനകീയനായ പണ്ഡിതനും നേതാവുമായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. പാരമ്പര്യ രീതിയോടൊപ്പം ആധുനിക സംവിധാനങ്ങളെ കൂടി ഉള്‍കൊണ്ട്, കര്‍മശാസത്ര രംഗത്തെ അതുല്യ സാന്നിധ്യമായി നിലകൊണ്ട സൈനുല്‍ ഉലമാ, പണ്ഡിതരെയും സാമുദായിക നേതാക്കളെയും ചേര്‍ത്തുനിര്‍ത്തിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
രണ്ട് പതിറ്റാണ്ടിലേറെക്കാലം സമസ്തയുടെ ജന. സെക്രട്ടറിയും ദീര്‍ഘകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പലും പിന്നീട് പ്രോ. ചാന്‍സലറുമായി സേവനമനുഷ്ഠിച്ച സൈനുല്‍ ഉലമായുടെ ദേഹവിയോഗത്തിന്റെ അഞ്ചാം ആണ്ടിനോടനുബന്ധിച്ച് കാംപസില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ദാറുല്‍ഹുദാ ശില്‍പികളായ എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദറൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി, ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെയും മറ്റു മണ്‍മറഞ്ഞ നേതാക്കളുടെയും അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നടന്നു.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മാനേജ്‌മെന്റ് ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് സംസാരിച്ചു. 
സമാപന പ്രാര്‍ഥനാ സദസ്സിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ. പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. കെ.എം സൈതലവി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി വെളിമുക്ക്, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

Kerala
  •  21 days ago
No Image

ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ

Kerala
  •  21 days ago
No Image

തിരിച്ചടിച്ച് വീണ്ടും ഇറാന്‍, ഇനിയും അക്രമിച്ചാല്‍ യുദ്ധമെന്ന് മുന്നറിയിപ്പ്;  ഇസ്‌റാഈലില്‍ ജാഗ്രത, സ്‌കൂളുകള്‍ അടച്ചു, ആശുപത്രികള്‍ ഭൂഗര്‍ഭ അറകളിലേക്ക്

International
  •  21 days ago
No Image

മമതക്ക് തിരിച്ചടി; തൃണമൂല്‍ രാജ്യസഭാ എം.പി സുഖേന്ദു ശേഖര്‍ റോയ് രാജി വെച്ചു

National
  •  21 days ago
No Image

വീരപ്പന്റെ അഭിമുഖത്തിലെ അപകീര്‍ത്തി പരാമര്‍ശം: നടി സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സണ്‍ ടിവിയോട് മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക സുരക്ഷാ കേന്ദ്രത്തില്‍; ഫോണ്‍ ഉള്‍പെടെ സംവിധാനങ്ങള്‍ക്ക് വിലക്ക്, ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം  

National
  •  21 days ago
No Image

ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനം പിന്നാലെ സുനാമിയും;  നാല് മരണം, വന്‍ നാശനഷ്ടം; ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ്

International
  •  21 days ago
No Image

ജീവനെടുത്ത് വീണ്ടും കാട്ടാന, ഇടുക്കിയില്‍ യുവതി കൊല്ലപ്പെട്ടു; പാലക്കാട് ജനവാസമേഖലയില്‍ പുലി

Kerala
  •  21 days ago
No Image

വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച 'ലഹരി കൃഷി'; ആലുവയില്‍ ആറടി ഉയരമുള്ള കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി

Kerala
  •  21 days ago
No Image

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര; ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  21 days ago