HOME
DETAILS

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

  
July 20, 2026 | 1:42 PM

fake e-pan card emails central government issues alert

ന്യൂഡൽഹി: വ്യാജ ഇ-പാൻ കാർഡ് (e-PAN Card) ഡൗൺലോഡ് ലിങ്കുകൾ അടങ്ങിയ ഇമെയിലുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പി.ഐ.ബി (PIB Fact Check). ഉപഭോക്താക്കളുടെ വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് നടക്കുന്ന ഫിഷിങ് തട്ടിപ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.

"ഡൗൺലോഡ് ഇ-പാൻ കാർഡ് ഓൺലൈൻ: ഒരു സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് ഗൈഡ്" (Download e-PAN Card Online: A Step-by-Step Guide) എന്ന വിഷയം (Subject) ചേർത്താണ് തട്ടിപ്പുകാർ ഇമെയിലുകൾ അയക്കുന്നത്. ആദായനികുതി വകുപ്പ് നൽകുന്ന ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലളിതമായ വഴികൾ എന്ന വ്യാജേനയാണ് ഇമെയിൽ എത്തുന്നത്. ഇത്തരം സംശയാസ്പദമായ ലിങ്കുകളിലോ ഇമെയിലുകളിലോ ക്ലിക്ക് ചെയ്യരുതെന്നും, ഫോൺ കോളുകൾ, എസ്.എം.എസ് എന്നിവ വഴി രഹസ്യവിവരങ്ങൾ പങ്കുവെക്കരുതെന്നും പി.ഐ.ബി മുന്നറിയിപ്പ് നൽകുന്നു.

പാൻ കാർഡ് വിവരങ്ങൾ കൈമാറരുത്

ഇന്ത്യൻ ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാ-ന്യൂമെറിക് (അക്ഷരങ്ങളും അക്കങ്ങളും ചേർന്ന) തിരിച്ചറിയൽ രേഖയാണ് പെർമനന്റ് അക്കൗണ്ട് നമ്പർ (PAN). ആദ്യത്തെ അഞ്ചക്ഷരങ്ങൾ, തുടർന്ന് വരുന്ന നാല് അക്കങ്ങൾ, അവസാനത്തെ ഒരു അക്ഷരം എന്നിങ്ങനെയാണ് പാൻ കാർഡ് നമ്പർ ക്രമീകരിച്ചിരിക്കുന്നത്.

സാമ്പത്തിക ഇടപാടുകൾക്ക് ഏറ്റവും അത്യാവശ്യമായ പാൻ കാർഡ് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിച്ചാൽ വലിയ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അതിനാൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി അല്ലാതെ വരുന്ന ഇമെയിലുകളെയും സന്ദേശങ്ങളെയും ജാഗ്രതയോടെ സമീപിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.

 

The Central Government has issued an alert advising citizens to be cautious of fraudulent emails regarding e-PAN cards. Cybercriminals are using fake notices and phishing links to steal personal data and financial information. The government urges everyone not to click on suspicious links or download unverified attachments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  12 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  13 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  13 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  13 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  13 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  13 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  13 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  14 hours ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  14 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  14 hours ago