ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ എസ്എഫ്ഐ പ്രവർത്തക ജിയോണ ജെയിംസിനെ ഗവൺമെൻ്റ് പ്ലീഡറായി നിയമിച്ച നടപടി പിൻവലിക്കണമെന്ന കെഎസ്യുവിൻ്റെ ആവശ്യം മുഖ്യമന്ത്രി വി.ഡി സതീശൻ തള്ളി. വിഷയവുമായി ബന്ധപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനം മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സർക്കാരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ കെഎസ്യുവും തീരുമാനിച്ചു.
ലോയേഴ്സ് കോൺഗ്രസിൻ്റെയും ഡീൻ കുര്യാക്കോസിൻ്റെയും ശുപാർശ പ്രകാരമാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഇതോടെ "ഇനി മുഖ്യമന്ത്രി തന്നെ തീരുമാനിക്കട്ടെ" എന്ന നിലപാടിലേക്ക് കെഎസ്യു എത്തുകയായിരുന്നു.
മുമ്പ് ഒരേ ചടങ്ങിൽ വച്ച് കെഎസ്യു പ്രസിഡൻ്റിനെ മുഖ്യമന്ത്രി അവഗണിച്ചത് തർക്കം കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. തുടർന്ന് കെപിസിസി പ്രസിഡൻ്റ് ഇടപെട്ടാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്.
അതിനിടെ, കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ നടക്കുന്ന ആസൂത്രിത സൈബർ ആക്രമണങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ രംഗത്തെത്തി.
പാർട്ടി നിർദ്ദേശിച്ച പരസ്യ വിമർശന വിലക്ക് മറികടന്നാണ് പ്രവീൺകുമാറിൻ്റെ പ്രതികരണം. ആക്രമണത്തിന് പിന്നിൽ ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
Chief Minister V.D satheeshan has rejected KSU's demand to cancel the appointment of Jiona James. He clarified that the appointment was made following all necessary procedures and rules, so there is no reason to revise or revoke the decision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."